സമകാലിക മലയാളം ഡെസ്ക്
ഇന്ത്യയെ സാധാരണയായി വൈവിധ്യമാർന്ന ഭക്ഷണസംസ്‌കാരങ്ങളുടെ നാടെന്നു വിളിക്കാറുണ്ട്.
ചില സംസ്ഥാനങ്ങളിൽ സസ്യാഹാരം കൂടുതലായിരിക്കുമ്പോൾ, മറ്റുചില ഇടങ്ങളിൽ മീൻ, ചിക്കൻ, മട്ടൻ തുടങ്ങിയ മാംസാഹാര വിഭവങ്ങൾ ദിനചര്യയുടെ ഭാഗമാണ്.
ദേശീയ സർവേകളുടെയും ഭക്ഷണശീലങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മാംസാഹാരികൾ ഉള്ള സംസ്ഥാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
നാഗാലാന്‍ഡ്
നാഗാലാന്‍ഡില്‍ ഏകദേശം 99 ശതമാനവും മാംസാഹാരികളാണ്. ചിക്കന്‍, പോര്‍ക്ക്, മത്സ്യം, മട്ടന്‍ എന്നിവയാണ് ഇവിത്തെ പ്രധാന വിഭവങ്ങള്‍. ഇവിടുത്തെ ഉത്സവങ്ങളും ആചാരങ്ങളും സാമൂഹിക പരിപാടികളും മാംസാഹാരത്തെ ചുറ്റിപ്പറ്റിയാണ്.
മേഘാലയ
ഇവിടെ പച്ചക്കറി വിഭവങ്ങള്‍ അപൂര്‍വമാണ്. പോര്‍ക്ക് ആണ് പ്രധാന വിഭവം. കറുത്ത എള്ള്, മുളങ്കുഴല്‍ അല്ലെങ്കില്‍ പുളിപ്പിച്ച സോയാബീന്‍ എന്നിവ ഉപയോഗിച്ചാണ് നോണ്‍-വെജ്ജ് വിഭവങ്ങള്‍ ഒരുക്കുന്നത്.
പശ്ചിമ ബംഗാള്‍
മത്സ്യ പ്രേമികളുടെ നാടാണ് ബംഗാള്‍. മത്സ്യം ഇവിടെ വെറുമൊരു ഭക്ഷണം മാത്രമല്ല, അവരുടെ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്. കട്‌ല, രോഹു, ഹില്‍സ തുടങ്ങിയ പുഴമത്സ്യങ്ങളാണ് ഇവിടെ കൂടുതലും ഉപയോഗിക്കുന്നത്.
കേരളം
പച്ചക്കറിയെക്കാള്‍ കൂടുതല്‍ മലയാളികള്‍ കഴിക്കുന്നത് മീനും ബീഫും ചിക്കനുമാണ്. കടലിനോട് ചേര്‍ന്നു കിടക്കുന്ന കേരളത്തിന് സമുദ്രവിഭവങ്ങള്‍ സംസ്‌കാരത്തിന്റെ ഭാഗം കൂടിയാണ്.
അസം
അസമീസ് പാചകരീതിയില്‍ ശുദ്ധജല മത്സ്യവും പന്നിയിറച്ചിയുമാണ് പ്രധാനം. ഇവ കുറഞ്ഞ അളവില്‍ സുഗന്ധവ്യഞ്ജനങ്ങളും മുള, വാഴപ്പഴം പോലുളള പരമ്പരാഗത ചേരുവകള്‍ ചേര്‍ത്താണ് വിഭവങ്ങള്‍ പാകം ചെയ്യുന്നത്. ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ മാംസം ഉണക്കി ഉപയോഗിക്കുന്ന ശീലവുമുണ്ട്.
ഗോവ
പോര്‍ച്ചുഗീസ് പാരമ്പര്യം ആഴത്തിലുള്ള പ്രദേശമാണ് ഗോവ, അവരുടെ പാചകരീതിയും അത്തരത്തിലാണ്. മാംസത്തിനും കടല് വിഭവങ്ങള്‍ക്കുമാണ് അവിടെ ആധിപത്യം. പ്രോണ്‍ കറി, പോര്‍ക്ക് വില്‍ഡലൂ, ബീഫ് റോസ്റ്റ് തുടങ്ങിയവ ഗോവയുടെ സിഗ്നേച്ചര്‍ വിഭവങ്ങളാണ്. ഇവിടെ പച്ചക്കറി അപൂര്‍വമാണ്.
മിസോറാം
നാഗാലാന്‍ഡ്, മേഘാലയ പോലെ മിസോറാമിലും മാംസാഹാരികളുടെ എണ്ണം വളരെ വലുതാണ്. വളരെ കുറഞ്ഞ അളവില്‍ സുഗന്ധഞ്ജനങ്ങള്‍ ഉപയോഗിച്ച് ആവിയിലും തിളപ്പിച്ചും വേവിച്ചാണ് ഇവിടെ നോണ്‍-വെജ്ജ് വിഭവങ്ങള്‍ പ്രധാനമായും തെയ്യാറാക്കുന്നത്.
ആന്ധ്ര
സ്‌പൈസി നോണ്‍-വെജ്ജ് വിഭവങ്ങള്‍ക്ക് പേരു കേട്ടതാണ് ആന്ധ്ര പ്രദേശ്. ഇവിടുത്തെ ചിക്കന്‍ കറിയും മട്ടന്‍ ഫ്രൈയും ഫിഷ് പുലുസുവുമൊക്കെ പ്രസിദ്ധമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates