സമകാലിക മലയാളം ഡെസ്ക്
നീറ്റ് പരീക്ഷാവിവാദത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുംബൈ ദാദറിലെ ശിവാജി പാര്‍ക്കിലുണ്ടായ പ്രതിഷേധത്തിനിടെയാണ് റിയയുടെ മാസ് എൻട്രി
കോരിച്ചൊരിയുന്ന മഴയത്ത് വളരെ കാഷ്വലായി പൊലീസ് വണ്ടി ഒറ്റക്കൈകൊണ്ട് തടഞ്ഞുവെച്ച റിയ അഹിറാണ് സോഷ്യൽ മീഡിയയിലും പുറത്തും താരം
വാഹനത്തില്‍ കൈക്കുത്തി നിന്ന് റിയ ആസാദി മുദ്രാവാക്യം മുഴക്കിയതോടെ ചുറ്റും കൂടിയവർ ആർത്തിരമ്പി വാഹനത്തിനു മുന്നിലെത്തി
ആ ആർജവത്തിനു മുന്നിൽ പൊലീസിനു മുട്ടുമടക്കേണ്ടിവന്നു. പ്രതിഷേധക്കാരെ മോചിപ്പിക്കേണ്ടിയും വന്നു
നടിയും മോഡലും ഇന്‍ഫ്‌ലുവന്‍സറുമായ റിയ അഹിറിന് ഇന്‍സ്റ്റഗ്രാമില്‍ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്
ഇരുപത്തിയേഴുകാരിയായ റിയ 'ദില്‍ബര' എന്ന സംഗീത ആല്‍ബത്തിലാണ് അവസാനം അഭിനയിച്ചത്
സ്വന്തമായി വസ്ത്രങ്ങള്‍ കൈകൊണ്ട് നിര്‍മിച്ച് വില്‍ക്കുന്ന റിയാസത് എന്ന ബ്രാന്‍ഡിന്റെ ഉടമകൂടിയാണ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates