വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

സമകാലിക മലയാളം ഡെസ്ക്

റോഡുകളിൽ കാണുന്ന വരകൾ എന്തിനാണ് എന്ന് എത്ര പേർക്കറിയാം?

Road marking | Pinterest

ഈ വരകൾ റോഡിനെ സംബന്ധിച്ച് അറിവ് കൊടുക്കുന്നതോടൊപ്പം അപകടസാധ്യതകൾ മുൻകൂട്ടി മനസിലാക്കാൻ ഡ്രൈവറെ സഹായിക്കുകയും ചെയ്യുന്നതാണ്.

Road marking | Pinterest

റോഡിലെ വരകൾക്കായി മഞ്ഞ, വെള്ള, കറുപ്പ് എന്നീ നിറങ്ങളാണ് ഉപയോഗിക്കുന്നത്.

Road marking | Pinterest

വിവിധ തരം റോഡുമാർക്കിങ്ങുകൾ എന്തെക്കെയാണെന്ന് നോക്കാം

Road marking | Pinterest

ഇടവിട്ട വെള്ളവര

ഇരുവരിപ്പാതയുടെ മധ്യരേഖ. ഇരുദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നതിനു വേണ്ടിയാണ് ഈ വര. ഡ്രൈവർമാർക്ക് റോഡിന്റെ ഇടതുഭാഗം നിലനിർത്തി വാഹനമോടിക്കുവാൻ സഹായിക്കുന്ന ഈ വര ഓവർടേക്കിങ് സമയത്ത് ആവശ്യമെങ്കിൽ മുറിച്ചു കടക്കാം.

Road marking | Pinterest

ഹസാർഡ് വാണിങ് ലൈൻ

അപകട സാധ്യതയുള്ള സ്ഥലം സമീപിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനാണ് ഇത്തരം വരകൾ. മധ്യരേഖയെക്കാൾ ഈ വരയ്ക്ക് നീളം കൂടുതലും വരകൾ തമ്മിലുള്ള ഗ്യാപ്പ് കുറവും അയിരിക്കും.

Road marking | Pinterest

കുറഞ്ഞത് ഏഴു വരകൾ ഉണ്ടായിരിക്കും. വളവുകൾ ജങ്ഷനുകൾ മുതലായ സ്ഥലങ്ങൾ അടുക്കുന്നതിനു മുൻപായി മധ്യരേഖയോട് തുടർച്ചയായാണ് ഈ വര ഉണ്ടാകുക.

Road marking | Pinterest

തുടർച്ചയായ വെള്ളവര

ഇരു ദിശയിലേക്കുമുള്ള ട്രാഫിക്കിനെ വേർതിരിക്കുന്നു. റോഡിന്റെ ഇടതുഭാഗം നിലനിർത്തിത്തന്നെ വാഹനമോടിക്കണം. വര മുറിച്ചു കടക്കുന്നതിന് നിയന്ത്രണമുണ്ട്.

Road marking | Pinterest

തുടർച്ചയായ മഞ്ഞവര

മഞ്ഞവരയുള്ള ഭാഗത്ത് ഓവർടേക്കിങ് പാടില്ല. സൈറ്റ് ഡിസ്റ്റന്റ് കുറവായ വളവുകളിലാണ് ഈ വരകൾ ഉണ്ടാകുക. വര മുറിച്ചു കടക്കുന്നത് കുറ്റകരമാണ്.

Road marking | Pinterest

ഇരട്ടവെള്ള/മഞ്ഞ വര

ഇരട്ടവരയുള്ള ഭാഗത്ത് വര മുറിച്ചു കടക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

Road marking | Pinterest

തുടർച്ചയായ വരയും ഇടവിട്ട വരയും

ഇടവിട്ട വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാം. എന്നാൽ തുടർച്ചയായ വരയുള്ള വശത്തെ വാഹനങ്ങൾക്ക് വര മുറിച്ചു കടക്കാൻ അനുവാദമില്ല.

Road marking | Pinterest

ട്രാഫിക് ലെയിൻ വര

വീതികൂടിയ റോഡുകളിൽ ഗതാഗതം വരിവരിയായി ക്രമീകരിച്ച് സുഗമമാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ വരകൾ. ഇടവിട്ട വെള്ളവരയായാണ് ട്രാഫിക് ലെയിൻ വരയ്ക്കുക.മധ്യരേഖയെ അപേക്ഷിച്ച് നീളവും വീതിയും കുറവായിരിക്കും ഈ വരകൾക്ക്.

Traffic lane line | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File