സമകാലിക മലയാളം ഡെസ്ക്
പുഴുങ്ങിയ മുട്ടയുടെ തൊലി കളയുമ്പോള്‍, അത് വെള്ളയുമായി ഒട്ടിപ്പിടിക്കുന്നത് സാധാരണമാണ്.
പെട്ടന്ന് കറി ഉണ്ടാക്കാനും അല്ലെങ്കിൽ കഴിക്കാനും പുഴുങ്ങിയ മുട്ട ഉപയോഗിക്കുമ്പോഴാണ് ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നത്.
ഇതിന് പരിഹാരമായി ചെയ്യാൻ പറ്റുന്ന ചില ട്രിക്കുകൾ പറഞ്ഞ് തരാം.
മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് പുഴുങ്ങുമ്പോൾ, ഉപ്പ് മുട്ടയുടെ പുറംതോടിലൂടെ അകത്തേക്ക് കടന്ന് മുട്ടയുടെ വെള്ളയിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച്, അവയെ കൂടുതൽ ദൃഢമാക്കുന്നു. ഇത് തോട് കളയുമ്പോൾ മുട്ടയുടെ വെള്ള പൊട്ടിപ്പോകുന്നത് കുറയ്ക്കുന്നു.
മുട്ട പുഴുങ്ങുന്ന വെള്ളത്തിൽ ഏകദേശം അര ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് മുട്ട പുഴുങ്ങുമ്പോൾ, വെള്ളയുടെ ക്ഷാര സ്വഭാവം കൂടുന്നു. ഇത് തോടിനും വെള്ളയ്ക്കും ഇടയിലുള്ള ബന്ധം ദുർബലമാക്കുകയും തോട് എളുപ്പത്തിൽ അടർന്നുപോരാൻ സഹായിക്കുകയും ചെയ്യും.
മുട്ട തിളപ്പിച്ച ശേഷം, ഉടൻ തന്നെ ഐസ് ഇട്ട വെള്ളത്തിലേക്ക് 5-10 മിനിറ്റ് വെച്ച ശേഷം തോട് കളയാം. ഈ പെട്ടെന്നുള്ള താപനില മാറ്റം കാരണം, മുട്ടയുടെ വെള്ള പെട്ടെന്ന് ചുരുങ്ങാനും പുറംതോട് അതേ വലുപ്പത്തിൽ തന്നെ നിൽക്കാനും സഹായിക്കും. ഇത് പെട്ടന്ന് തോട് കളയാൻ സഹായിക്കും
പുഴുങ്ങിയ മുട്ട തണുത്ത ശേഷം, ഒരു പരന്ന പ്രതലത്തിൽ വെച്ച് സാവധാനം ചുറ്റും ചെറുതായി തട്ടുക. ശേഷം കൈവെള്ളയിൽ വെച്ച് ഉരുട്ടുക. ഇത് തോടുകൾ ചെറിയ കഷണങ്ങളായി പൊളിയാൻ സഹായിക്കും.
ഒരു സ്പൂണ്‍ ഉപയോഗിച്ചും മുട്ടയുടെ തോട് എളുപ്പത്തില്‍ പൊളിച്ചുനീക്കാവുന്നതാണ്.മുട്ടത്തോട് ചെറുതായി പൊട്ടിച്ച് വെള്ളയ്ക്കും തോടിനുമിടയില്‍ സ്പൂണ്‍ വെച്ച് തിരിക്കുന്നതിലൂടെ വേഗത്തില്‍ തോട് നീക്കം ചെയ്യാവുന്നതാണ്.
മുട്ട അടപ്പുള്ള ചെറിയൊരു ജാറിലിട്ട് കുറച്ച് വെള്ളമൊഴിച്ച ശേഷം ചെറുതായി കുലുക്കുക. മുട്ട പാത്രത്തിന്റെ മുകളിലും താഴേയുമായി തട്ടുന്ന രീതിയില്‍ വേണം കുലുക്കാന്‍. ഇങ്ങനെ തട്ടുമ്പോള്‍ പുറംതോട് അയയുന്നു. ഇനി തൊലി കളയാന്‍ എളുപ്പമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates