ഇനി ഈസിയായി ഉറുമ്പിനെ തുരത്താം

സമകാലിക മലയാളം ഡെസ്ക്

മിക്ക വീടുകളിലേയും ഒരു പ്രധാന ശല്യക്കാരാണ് ഉറുമ്പുകൾ.

പ്രതീകാത്മക ചിത്രം | Pinterest

ഇവയെ തുരത്താനുള്ള ഏറ്റവും ഫലപ്രദമായ ചില പൊടിക്കൈകൾ പറഞ്ഞ് തരാം.

പ്രതീകാത്മക ചിത്രം | Pinterest

വിനാഗിരി സ്പ്രേ

വെള്ളത്തിൽ കുറച്ച് വിനാഗിരി ചേർത്തത്തിന് ശേഷം ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ ഉറുമ്പിനെ എളുപ്പം തുരത്താൻ സാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വഴികൾ അടയ്ക്കാം

പുറത്തുനിന്നും വീടിനുള്ളിലേക്ക് ഉറുമ്പ് വരുന്നതിനെ തടയാൻ വഴികൾ അടയ്ക്കാം. ജനാലകൾ, വാതിൽ എന്നിവിടങ്ങളിൽ ദ്വാരങ്ങൾ ഉണ്ടെങ്കിൽ അത് ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | Pinterest

ഗ്രാമ്പു, കറുവപ്പട്ട

കറുവപ്പട്ട, ഗ്രാമ്പു എന്നിവയുടെ ഗന്ധം ഉറുമ്പുകൾക്ക് അതിജീവിക്കാൻ സാധിക്കുകയില്ല. ഇവ പൊടിച്ച് ഉറുമ്പ് വരുന്ന ഭാ​ഗങ്ങളിൽ വിതറിയാൽ ഉറുമ്പിനെ തുരത്താൻ സാധിക്കും.

Cloves, cinnamon | Pinterest

അടുക്കള വൃത്തിയാക്കാം

അടുക്കള എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഉണ്ടാകുമ്പോൾ ഉറുമ്പിന്റെ ശല്യവും വർധിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വയന ഇല

ഉറുമ്പിനെ തുരത്താൻ വയന ഇല നല്ലതാണ്. പഞ്ചസാര, ധാന്യങ്ങൾ എന്നിവ സൂക്ഷിക്കുന്നിടത്ത് വയന ഇല ഇട്ടാൽ മതി.

Bay Leaves | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file