സമകാലിക മലയാളം ഡെസ്ക്
എല്ലാവർക്കും ഇഷ്ടമുള്ള പഴമാണ് പൈനാപ്പിൾ.
എന്നാൽ അതിന്റെ കട്ടിയുള്ള തോൽ കളയുന്നത് പലർക്കും ബുദ്ധിമുട്ടായി തോന്നാറുണ്ട്.
എന്നാൽ വളരെ എളുപ്പത്തിൽ, സമയം ലാഭിച്ച് പൈനാപ്പിൾ തോൽ കളയാനുള്ള ഒരു സ്മാർട്ട് രീതി പറഞ്ഞു തരാം
പൈനാപ്പിൾ മുറിക്കുന്നതിന് മുൻപ് കൗണ്ടർ ടോപ്പില്‍ വച്ച് ഒന്ന് ചെറുതായി അമർത്തി ഉരുട്ടുക.
ഇങ്ങനെ ചെയ്താൽ ഉൾഭാഗത്തെ നാരുകൾ അയയുകയും കഷണങ്ങളായി മുറിക്കുമ്പോൾ പെട്ടെന്ന് വേർപെട്ടുവരികയും ചെയ്യും.
പൈനാപ്പിളിന്റെ മുകൾ ഭാഗവും താഴ്ഭാഗവും മുറിച്ചു മാറ്റുക.
പൈനാപ്പിൾ നേരെ വച്ച് വശങ്ങളിലെ തൊലി ചെത്തിയെടുക്കാം.
മുകളിൽ നിന്ന് താഴേക്കാണ് തൊലി ചെത്തേണ്ടത്.
തൊലി ചെത്തി മാറ്റിയാലും കറുത്ത കുത്തുകൾ കാണാറില്ലേ. ഇവ ചെരിഞ്ഞ രീതിയിൽ നീളത്തിൽ മുറിച്ചു മാറ്റാം.
കഷണങ്ങൾ വേഗത്തിൽ വൃത്തിയാക്കാൻ പൈനാപ്പിൾ നാലായി മുറിച്ച ശേഷം ഓരോന്നിലെയും തൊലി കളയുന്നത് എളുപ്പമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates