സമകാലിക മലയാളം ഡെസ്ക്
ആപ്പിൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പഴമാണ്.
എന്നാൽ ഒരു ദിവസം ഒന്നിലധികം ആപ്പിൾ കഴിക്കാമോ എന്ന സംശയം പലർക്കുമുണ്ട്.
ശരിയായ അളവിൽ കഴിച്ചാൽ ആപ്പിൾ നിരവധി ആരോഗ്യഗുണങ്ങൾ നൽകും.
ഒരു ദിവസം എത്ര ആപ്പിൾ കഴിക്കാം, അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും എന്നിവ അറിയാം.
പോഷകഗുണമുണ്ടെന്ന് കരുതി ആപ്പിള്‍ അമിതമായി കഴിക്കുന്നതും ആരോഗ്യത്ത് പ്രശ്നമാണ്.
ഇത് വായിലും നാക്കിലും തൊണ്ടയിലും വീക്കം ഉണ്ടാകാനും ചിലർക്ക് അലർജി പോലുള്ള അസ്വസ്ഥകൾ ഉണ്ടാകാനും കാരണമാകും.
ആപ്പിളിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ദിവസവും ഒന്നോ രണ്ടോ ആപ്പിൾ കഴിക്കുന്നതാണ് നല്ലത്.
കൂടുതൽ ആപ്പിൾ ഖവിക്കുമ്പോൾ അമിതമായ നാരുകൾ കാരണം ചിലർക്ക് വയറിളക്കമോ വയറിലെ അസ്വസ്ഥതയോ ഉണ്ടാകാം.
ആപ്പിളിൽ പ്രകൃതിദത്ത പഞ്ചസാര ഉള്ളതിനാൽ വളരെ അധികം കഴിക്കുന്നത് അനാവശ്യമായി കലോറി വർധിപ്പിക്കും.
രാത്രി ഒഴിച്ച് ബാക്കി ഏതു സമയത്ത് ആപ്പിള്‍ കഴിക്കാം.
ആപ്പിളിൽ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കാൻ ആപ്പിൾ രാവിലെ പ്രഭാത ഭക്ഷണത്തിനു മുൻപ് വെറും വയറ്റിൽ കഴിക്കുന്നതാണ് നല്ലതെന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates