ദിവസവും ഓട്സ് കഴിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

തിരക്കുപിടിച്ച ഓട്ടത്തിനിടെ ചെയ്യാവുന്ന ഒരു ഈസി റെസിപ്പിയാണ് ഓട്സ്. എന്നാൽ ദിവസവും ഓട്‌സ് കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

Oats Health Benefits | Pinterest

ഓട്സിൽ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ആഗിരണം ചെയ്യുന്നത് തടസപ്പെടുത്തും. പാകം ചെയ്യുന്നതിന് മുൻപ് ഓട്സ് വെള്ളത്തിൽ കുതിർക്കുകയോ പുളിപ്പിക്കുകയോ ചെയ്യണം.

Oats health benefits | Pinterest

ഓട്സ് പതിവാക്കുന്ന ശരീരഭാരം കൂടാനുള്ള സാധ്യത വർധിപ്പിക്കും. ഇതിൽ കലോറിയുടെ അളവു വളരെ കൂടുതലാണ്. ദിവസവും ഓട്സ് മാത്രം കഴിക്കുന്നതിന് പകരം, സ്മൂത്തിയിലോ യോഗർട്ടിലോ അളവു നിയന്ത്രിച്ചു കഴിക്കാം.

Oats Health Benefits | Pinterest

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഓട്‌സ് ദഹനത്തിന് നല്ലതാണ്. എന്നാൽ ദിവസവും കഴിക്കുന്നത് ഗ്യാസ്, വയറു വീർക്കൽ എന്നിവയ്ക്ക് കാരണമാകാം.

Oats Health Benefits | Pinterest

ഓട്സ് ആരോഗ്യകരമായ ഒരു ഭക്ഷണമാണ്, പക്ഷേ അവയിൽ നിന്ന് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും കിട്ടില്ല. പ്രഭാതഭക്ഷണത്തിന് ഓട്സ് മാത്രം കഴിച്ചാൽ, പ്രധാനപ്പെട്ട മറ്റ് പോഷകങ്ങൾ നഷ്ടപ്പെട്ടേക്കാം.

Oats Health Benefits | Pinterest

ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റി

ഓട്സിൽ ഗ്ലൂട്ടൻ അടങ്ങിയിട്ടില്ലെങ്കിലും ഗോതമ്പ്, ബാർലി, റൈ തുടങ്ങിയ ഗ്ലൂറ്റൻ അടങ്ങിയ ധാന്യങ്ങൾ സംസ്‌കരിക്കുന്ന ഫാക്ടറികളിലാണ് ഇവ പലപ്പോഴും സംസ്‌കരിക്കുന്നത്.

Oats Health Benefits | Pinterest

ഇത് ക്രോസ്-കണ്ടമിനേഷനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സീലിയാക് രോഗമോ ഗ്ലൂറ്റൻ സെൻസിറ്റിവിറ്റിയോ ഉള്ള ആളുകൾ ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. വാങ്ങുമ്പോൾ സർട്ടിഫൈഡ് ഗ്ലൂറ്റൻ-ഫ്രീ ഓട്‌സ് തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

Oats Health Benefits | Pinterest

എല്ലാ ദിവസവും രാവിലെ ഓട്സ് കഴിക്കുന്നതിനു പകരം ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം ഉൾപ്പെടുത്തുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Oats Health Benefits | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | File