'ഓഫീസിലെ പണി ശരീരത്തിന് പണിയാകാതെ സൂക്ഷിക്കാം!'; ഇടവേളയിൽ ‌ഇവ കഴിക്കാൻ മറക്കരുത്

സമകാലിക മലയാളം ഡെസ്ക്

ഡെസ്കിൽ ഒരു കുപ്പി വെള്ളം

ജോലി ചെയ്യുന്നതിനിടെ ഒരോ അരമണിക്കൂര്‍ ഇടവേളയിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും.

സ്നാക്സ് ആയി പഴങ്ങള്‍

വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച്, മുന്തിരി തുടങ്ങിയ പഴങ്ങള്‍ ജോലിയുടെ ഇടവേളകളില്‍ കഴിക്കാം. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജമുള്ളവരായി ഇരിക്കാന്‍ സഹായിക്കും.

യോഗാര്‍ട്ട്

കാത്സ്യം, മഗ്നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് യോഗാര്‍ട്ട്. ഇത് ഉച്ച ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനത്തിനും ഉദര ആരോഗ്യത്തിനും നല്ലതാണ്.

നട്‌സ്

ബദാം, കശുവണ്ടി, കപ്പലണ്ടി, പിസ്ത തുടങ്ങിയ നട്‌സ് ഇടയ്ക്ക് കഴിക്കുന്നത് ഊര്‍ജ്ജം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയില്‍ ആരോഗ്യകരമായ പ്രോട്ടീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ഇടവേളയില്‍ കഴിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളുടെ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും.