ചർ‌മത്തിൽ അധിക എണ്ണമയം?

സമകാലിക മലയാളം ഡെസ്ക്

കാലാവസ്ഥാ മാറ്റവും ഹോർമോൺ വ്യതിയാനവുമെല്ലാം ചർമം എണ്ണമയമുള്ളതാക്കാം. സെബാസിയസ് ഗ്രന്ഥികൾ അധിക സെബം ഉൽപ്പാദിപ്പിക്കുന്നതാണ് എണ്ണമയമുള്ള ചർമ്മത്തിന് പിന്നിലെ കാരണം.

oil skincare | Pinterest

ഇതുമൂലം ചർമത്തിലെ സുഷിരങ്ങൾ അടയുകയും മുഖക്കുരുവിന് കാരണമാകുകയും ചെയ്യും. ചർമത്തിലെ എണ്ണമയം കുറയ്ക്കാൻ ചില മാർ​ഗങ്ങൾ

Oil skin care | Pinterest

മുഖം കഴുകാം

അമിതമായി എണ്ണമയം ഉള്ളതായി തോന്നുമ്പോൾ വീര്യം കുറഞ്ഞ സോപ്പോ ഫേയ്സ് വാഷോ ഉപയോഗിച്ച് മുഖം കഴുകാം. ദിവസത്തിൽ രണ്ടു തവണയെങ്കിലും മുഖം കഴുകാൻ മറക്കരുത്.

face wash | Pinterest

മോയ്സ്ചറൈസർ

എണ്ണമയം കൂടുതലാണെന്ന് കരു‌തി മോയ്സ്ചറൈസർ ഒഴിവാക്കരുത്. കട്ടികുറഞ്ഞ മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തിലെ അധിക എണ്ണ നീക്കാൻ സഹായിക്കും.

Moisturizer | Pinterest

സ്ക്രബ്

ചർമം അമിതമായി എണ്ണ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് സ്ക്രബ് ചെയ്യുന്നത്. മൃതകോശങ്ങളെയും അഴുക്കും അകറ്റാൻ ഇത് സഹായിക്കും.

face scrub | Pinterest

മേക്കപ്പ്

എണ്ണമയമുള്ളവർ അമിതമായി മേക്കപ്പ് ചെയ്യുന്നത് ഒഴിവാക്കണം. ഇത് ചർമത്തിലെ സുഷിരങ്ങൾ അടയാനും ചർമത്തിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുകയും അമിത എണ്ണ ഉത്പാദിപ്പിക്കുകയും ചെയ്യും.

Makeup | Pinterest

വെള്ളം

ധാരാളം വെള്ളം കുടിക്കുന്നത് ചർമത്തിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം കുറയ്ക്കാൻ സഹായക്കും. ചർമത്തിലെ ജലാംശം നിലനിർത്താൻ ദിവസവും 8–9 ഗ്ലാസ് വരെ വെള്ളം കുടിക്കാം.

drinking water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file