അബദ്ധത്തിൽ അക്കൗണ്ട്​ മാറി പണമയച്ചാൽ എന്തു ചെയ്യും

സമകാലിക മലയാളം ഡെസ്ക്

നെറ്റ്​ ബാങ്കിങും ഗൂഗ്​ൾ പേ, ഫോൺപേ പോലുള്ള യു.പി.ഐ ആപ്പുകളും മൊബൈൽ വാലറ്റുകളും സജീവമായതോടെ പണം കൈമാറ്റം ഇക്കാലത്ത്​ ഏറെ എളുപ്പമാണ്​.

പ്രതീകാത്മക ചിത്രം | Pinterest

ബാങ്കിങ് സൗകര്യങ്ങൾ എളുപ്പമാക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഒരുപാടുണ്ടെങ്കിലും അതിന്​ ആനുപാതികമായി ചില അപകടങ്ങളും അബദ്ധങ്ങളും ഉപയോക്​താക്കളെ കാത്തിരിക്കുന്നുണ്ട്​.

പ്രതീകാത്മക ചിത്രം | Pinterest

അതിൽ പ്രധാനപ്പെട്ട ഒന്നാണ്​ അബദ്ധവശാൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയക്കൽ. യു.പി.ഐ ആപ്പുകളിൽ നമ്പർ മാറിയും ബാങ്കിങ്​ ആപ്പുകളിൽ അക്കൗണ്ട്​ നമ്പർ മാറിയുമൊക്കെ പണമയച്ചുപോയവർ ഒരുപാടുണ്ടാകും.

പ്രതീകാത്മക ചിത്രം | AI Generated

എന്നൽ, അബദ്ധവശാൽ നിങ്ങളുടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുപോയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് തിരികെ ലഭിക്കും.അതിനുള്ള വഴി ഇവയാണ്.

പ്രതീകാത്മക ചിത്രം | AI Generated

ബാങ്കിനെ അറിയിക്കുക

അബദ്ധത്തിൽ നമ്മൾ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം ട്രാന്സ്ഫർ ചെയ്തിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാൽ, ഉടന് തന്നെ നമ്മുടെ ബാങ്കിനെ അറിയിക്കുക .

പ്രതീകാത്മക ചിത്രം | Pinterest

തെറ്റായ ട്രാന്സാക്ഷൻ നടന്ന തീയതി, സമയം, നമ്മുടെ അക്കൗണ്ട് നമ്പർ, തെറ്റായി കൈമാറിയ അക്കൗണ്ട് നമ്പർ, തുടങ്ങിയ വിവരങ്ങളെല്ലാം മെയിൽ വഴി ബാങ്കിനെ അറിയിച്ചാൽ ബാങ്കിന് ആ ട്രാന്സാക്ഷൻ പിൻവലിക്കാനാകും.

പ്രതീകാത്മക ചിത്രം | Pinterest

പണം ലഭിച്ച ആളുമായി ബന്ധപ്പെടുക

പണം ലഭിച്ച വ്യക്തിയുടെ ഫോൺ നമ്പറിലേക്ക് വിളിച്ച് അവരോട് സംസാരിക്കുക, അബദ്ധം പറ്റിയതാണെന്ന് ബോധ്യപ്പെടുത്തി പണം തിരികെ ആവശ്യപ്പെടുക.

പ്രതീകാത്മക ചിത്രം | Pinterest

ട്രാൻസാക്ഷൻ സ്‌ക്രീൻഷോട്ട് സൂക്ഷിക്കുക

പണം അയച്ചതിന്റെ ട്രാൻസാക്ഷൻ ഐഡി, തീയതി, സമയം, അയച്ച നമ്പർ എന്നിവ വ്യക്തമാകുന്ന സ്‌ക്രീൻഷോട്ട് എടുത്തു വെക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പേയ്‌മെന്റ് ആപ്പിൽ പരാതി നൽകുക

പേ ആപ്പിലെ 'Transaction History' എടുക്കുക. തെറ്റായി അയച്ച ട്രാൻസാക്ഷൻ സെലക്ട് ചെയ്യുക. അവിടെയുള്ള 'Raise a Dispute' അല്ലെങ്കിൽ 'Report a problem' എന്ന ഓപ്ഷൻ വഴി പരാതി നൽകുക.

പ്രതീകാത്മക ചിത്രം | Pinterest

NPCI പോർട്ടലിൽ പരാതി നൽകുക

യുപിഐ ഇടപാടുകൾ നിയന്ത്രിക്കുന്നത് NPCI ആണ്. ബാങ്കിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെങ്കിൽ എൻപിസിഐ വെബ്‌സൈറ്റ് സന്ദർശിക്കുക.'Get in touch' എന്ന സെക്ഷനിൽ 'UPI Dispute Redressal Mechanism' സെലക്ട് ചെയ്യുക. അവിടെ 'Incorrectly transferred to another account' എന്ന പരാതി നൽകുക.

NPCI | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file