സമകാലിക മലയാളം ഡെസ്ക്
ഇന്ത്യന്‍ നഗരവാസികളില്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പിനോടുള്ള (Open Relationships) താത്പര്യം വര്‍ധിച്ചതായി സര്‍വേ.
ഡേറ്റിങ് സംസ്‌കാരത്തില്‍ കുടുതല്‍ പേരും തിരയുന്നത് ഓപ്പണ്‍ റിലേഷന്‍ഷിപ്പ് എന്നറിയപ്പെടുന്ന തുറന്ന ബന്ധങ്ങളെയാണെന്ന് ഡേറ്റിങ് ആപ്പായ ഗ്ലീഡണ്‍ നടത്തിയ സര്‍വേ പറയുന്നു.
ഇന്ത്യയിലെ മെട്രോ നഗരങ്ങളായ ബംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വേ വിവരങ്ങള്‍ ശേഖരിച്ചത്.
18 നും 60 നും ഇടയില്‍ പ്രായമുള്ള 1,500 ഓളം പേരില്‍ നടത്തിയ സര്‍വേ പ്രകാരം, വിവാഹിതരായ ദമ്പതികളില്‍ 41 ശതമാനം പേരും തുറന്ന ബന്ധങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നു.
ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഉണ്ടെന്ന് സമ്മതിച്ചവരില്‍ കൂടുതല്‍ ബംഗളൂരുവില്‍. ബംഗളൂരുവിലെ 53 ശതമാനം ആളുകളും ഏകഭാര്യത്വമില്ലാത്ത ബന്ധങ്ങള്‍ ഭാവിയില്‍ കൂടുതല്‍ അംഗീകരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നു.
ബന്ധങ്ങളില്‍ സ്വാതന്ത്ര്യം തേടുന്നു. പ്രണയം ഒരു അധികാരമായി കാണാന്‍ പുതു തലമുറ താത്പര്യപ്പെടുന്നില്ല.
ഏക പങ്കാളിയെന്ന ആശയത്തോട് മുഖം തിരിക്കുന്നു. വൈകാരികവും ശാരീരികവും ആത്മീയവുമായ എല്ലാ ആവശ്യങ്ങളും ഒരാള്‍ നിറവേറ്റണമെന്നത് അപ്രായോഗികമെന്ന് വിലയിരുത്തല്‍.
വഞ്ചന, നിഗൂഢത എന്നിവയോടുള്ള മടുപ്പ്. ആഗ്രഹങ്ങള്‍ തുറന്നു പറയാനും സത്യസന്ധമായ ബന്ധങ്ങളും അതിരുകള്‍ നിശ്ചയിക്കാനും താത്പര്യം.
വ്യക്തിഗതമായ വളര്‍ച്ച കൈവരിക്കുന്നതിന് മുന്‍ഗണന. എല്ലാത്തിനും പങ്കാളിയെ ആശ്രയിക്കുന്നതിനോട് വിമുഖത.
കുറ്റബോധമില്ലാത്ത ലൈംഗികതയ്ക്കുള്ള താത്പര്യം. വിശ്വാസത്തെ തകര്‍ക്കാതെ മറ്റുള്ളവരുമായുള്ള അടുപ്പം സൂക്ഷിക്കാന്‍ തുറന്ന ബന്ധങ്ങള്‍ നല്ലതെന്നും അഭിപ്രായങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates