അമ്മയുടെ ആഭരണപ്പെട്ടി തുറന്നോളൂ; 2026ൽ വീണ്ടും ട്രെന്റായി ​ഗോൾഡൻ ഡിസൈനുകൾ

സമകാലിക മലയാളം ഡെസ്ക്

സ്വർണാഭരണം എന്നു കേൾക്കുമ്പോൾ വിവാഹങ്ങളും ആഘോഷങ്ങളും മാത്രമല്ല ഇന്ന് ഓർമയിലെത്തുന്നത്. ദിവസവും ധരിക്കാവുന്ന ലളിതമായ ആഭരണങ്ങൾക്കും വ്യക്തിഗത ശൈലിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുന്ന കാലമാണിത്.

Gold Jewellery Trends | Pinterest

2026ലെ ഗോൾഡ് ജ്വല്ലറി ട്രെൻഡുകളിലും ഇതിന്റെ മാറ്റം വ്യക്തമാണ്. ഭാരം കുറഞ്ഞ ഡിസൈനുകൾ മുതൽ പഴമയുടെ ഭംഗി തിരിച്ചുകൊണ്ടുവരുന്ന വിന്റേജ് ശൈലികൾ വരെ ശ്രദ്ധ നേടുന്നുണ്ട്.

Gold Jewellery Trends | Pinterest

ലളിതമായ സ്വർണച്ചെയിനുകൾ, ചെറിയ പെൻഡന്റുകൾ, നേർത്ത മോതിരങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർ കൂടുന്നു. അധികം അലങ്കാരങ്ങളില്ലാത്ത ഇത്തരം ആഭരണങ്ങൾ ഓഫീസിലേക്കും ദൈനംദിന ഉപയോഗത്തിനും എളുപ്പം ചേരും.

Gold Jewellery Trends | Pinterest

ഒന്നിലധികം നീളത്തിലുള്ള നേർത്ത ചെയിനുകൾ ഒരുമിച്ച് ധരിക്കുന്ന രീതിയാണ് ലെയറിങ്. വ്യത്യസ്ത ഡിസൈനുകളും നീളങ്ങളും ചേർത്ത് ഓരോരുത്തർക്കും തങ്ങളുടേതായ ലുക്ക് സൃഷ്ടിക്കാം.

Gold Jewellery Trends | Pinterest

മിനിമൽ ഡിസൈനുകൾക്കൊപ്പം വലിയ കമ്മലുകൾ, പ്രത്യേക ആകൃതിയിലുള്ള മോതിരങ്ങൾ, കലാപരമായ ഡിസൈനുകൾ എന്നിവയും ട്രെൻഡിലാണ്. ലളിതമായ വസ്ത്രത്തിനൊപ്പം ഇത്തരം ആഭരണങ്ങൾ ഉപയോഗിച്ച് ലുക്ക് കൂടുതൽ ശ്രദ്ധേയമാക്കാം.

Gold Jewellery Trends | Pinterest

പരമ്പരാഗത ആഭരണ ഡിസൈനുകൾക്ക് ആധുനിക രൂപം നൽകുന്ന ശൈലിയും ശ്രദ്ധ നേടുന്നുണ്ട്. പാരമ്പര്യ ഭംഗി നിലനിർത്തിക്കൊണ്ടുതന്നെ ഇന്നത്തെ ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിലാണ് ഇവ.

Gold Jewellery Trends | Pinterest

വിവാഹച്ചടങ്ങുകൾ മണിക്കൂറുകളോളം നീളുന്നതിനാൽ ഭാരമേറിയ ആഭരണങ്ങൾക്ക് പകരം ഭാരം കുറഞ്ഞ ഡിസൈനുകളിലേക്കും പല വധുക്കളും മാറുന്ന പ്രവണതയുണ്ട്. ഭംഗിക്കൊപ്പം ധരിക്കാനുള്ള സൗകര്യത്തിനും പ്രാധാന്യം നൽകുന്നതാണ് പുതിയ ബ്രൈഡൽ ട്രെൻഡ്.

Gold Jewellery Trends | Pinterest

പേര്, ഇനീഷ്യൽ, പ്രധാനപ്പെട്ട തീയതി, പ്രത്യേക ചിഹ്നം തുടങ്ങിയവ ഉൾപ്പെടുത്തിയ പെൻഡന്റുകളും ആഭരണങ്ങളും കൂടുതൽ വ്യക്തിപരമായ ശൈലിക്ക് വഴിയൊരുക്കുന്നു. സമ്മാനമായും ഇത്തരം ആഭരണങ്ങൾ തിരഞ്ഞെടുക്കാം.

Gold Jewellery Trends | Pinterest

ഒന്നിലധികം മോതിരങ്ങളോ വളകളോ ഒരുമിച്ച് ധരിക്കുന്ന സ്റ്റാക്കിങ് ട്രെൻഡും തുടരുകയാണ്. ഒരേ ആഭരണങ്ങൾ തന്നെ വ്യത്യസ്ത രീതിയിൽ ചേർത്ത് പല ലുക്കുകളും പരീക്ഷിക്കാമെന്നതാണ് പ്രത്യേകത.

Gold Jewellery Trends | Pinterest

പൂക്കൾ, ഇലകൾ, വള്ളികൾ, പ്രകൃതിയിലെ മറ്റ് എലമെന്റുകൾ എന്നിവയിൽ നിന്ന് പ്രചോദനം നേടിയ ഡിസൈനുകൾക്കും ആവശ്യക്കാരുണ്ട്.

Gold Jewellery Trends | Pinterest

ഓഫീസ്, സാധാരണ ഔട്ടിങ്, ആഘോഷങ്ങൾ തുടങ്ങി വ്യത്യസ്ത അവസരങ്ങളിൽ ഒരേ ആഭരണം ഉപയോഗിക്കാനാകണമെന്ന താൽപര്യവും വർധിക്കുന്നു. അതുകൊണ്ടുതന്നെ ദൈനംദിന ഉപയോഗത്തിനും പ്രത്യേക അവസരങ്ങൾക്കും ഒരുപോലെ ചേരുന്ന ഡിസൈനുകൾക്ക് പ്രാധാന്യം ലഭിക്കുന്നു.

Gold Jewellery Trends | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalika Malayalam | Samakalika Malayalam