ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

സമകാലിക മലയാളം ഡെസ്ക്

വായിലെ സ്ക്വാമസ് കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് ഓറൽ കാൻസർ അഥവാ വായിലെ അർബുദം. നാവ്, മോണ, ചുണ്ടുകൾ, കവിളിന്റെ ഉൾഭാഗം തുടങ്ങിയ വായുടെ ഉൾഭാ​ഗത്ത് കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.

Throat pain | Pinterest

വായ്പ്പുണ്ണ്

തുടർച്ചയായുണ്ടാകുന്ന വായ്പ്പുണ്ണ് വായിലെ കാൻസറിന്റെ ലക്ഷണമാകാം. ആദ്യഘട്ടത്തിൽ വായിലെ ഒരു മുറിവോ വ്രണമോ ആയാവും കാണപ്പെടുന്നത്. ഇത്തരം വ്രണങ്ങൾ രണ്ടാഴ്ച കഴിഞ്ഞിട്ടും സുഖപ്പെടുന്നില്ല എങ്കിൽ ശരിയായ ഒരു വൈദ്യപരിശോധന ആവശ്യമാണ്.

Mouth ulcer | Pinterest

ഭക്ഷണം ഇറക്കുമ്പോൾ വേദന

വിഴുങ്ങുകയോ ഭക്ഷണം ഇറക്കുകയോ ചെയ്യുമ്പോൾ തൊണ്ടയിൽ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുകയും വേദന അനുഭവപ്പെടുകയും ചെയ്താൽ കാൻസറിന്റെ ലക്ഷണമാകാം. ചവയ്ക്കുമ്പോൾ പൊള്ളുന്നതു പോലെ ഒരു തോന്നൽ വരുകയും ചെയ്യാം.

Throat pain | Pinterest

ശബ്ദത്തില്‍ മാറ്റം

വായിലെ കാൻസർ മൂലം ശബ്ദത്തില്‍ വ്യത്യാസം ഉണ്ടാകാം. ശബ്ദം പരുക്കനാകുക, പറയുന്നത് വ്യക്തമാകാതെയിരിക്കുക. ചില ശബ്ദങ്ങൾ ഉച്ചരിക്കുന്നതിൽ പ്രയാസം അനുഭവപ്പെടുക തുടങ്ങിയവ വരാം.

Throat pain | Pinterest

വായ്നാറ്റം

തുടർച്ചയായതും അസഹനീയമായതുമായ ദുര്‍ഗന്ധം വായിലെ കാൻസറിന്‍റെ ലക്ഷണമാകാം.

Bad breath | Pinterest

ഇളകുന്ന പല്ലുകൾ

ദന്താരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. അയഞ്ഞ, ഇളകുന്ന പല്ലുകൾ വായിലെ കാൻസറിന്റെ ലക്ഷണമാണ്.

Teeth | Pinterest

മരവിപ്പ്

വായിലെ ഏതെങ്കിലും സ്ഥലത്ത് മരവിപ്പുണ്ടാകുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നത് കാൻസർ ഉൾപ്പെടെ ഗുരുതരമായ രോഗങ്ങളുടെ ലക്ഷണമാണ്.

mouth | pinterest

മുഴകൾ

ചുണ്ടിനുള്ളിലോ മോണയ്ക്കുള്ളിലോ വായയ്ക്കു ചുറ്റും എവിടെയെങ്കിലുമോ ഒരു വളർച്ചയോ മുഴയോ കാണപ്പെട്ടാൽ അത് കാൻസറിനു കാരണമായവ ആയേക്കാം. അവ മങ്ങുകയില്ല മാത്രമല്ല ചെറിയ അളവിൽ വലുതാവുകയും ചെയ്യും.

oral cancer symptoms | Pinterest
samakalika malayalam | File