ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക, ഇവ നിങ്ങളിൽ മറവി ഉണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

നിത്യജീവിതത്തില്‍ നമ്മെ ബാധിക്കുന്ന ശാരീരിക- മാനസികപ്രശ്നങ്ങള്‍ പലതാണ്. എന്നാല്‍ ഇവയില്‍ പലതും നാം നിസാരമായി കാണുന്നു. എന്നാൽ ഈ കാര്യങ്ങളാകാം നാളെ വലിയ സങ്കീര്‍ണതകളിലേക്ക് നിങ്ങളെ നയിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ഇത്തരത്തിൽ നമ്മൾ നിസാരമായി ആദ്യം കാണുകയും പിന്നീട് വലിയ ഒരു ആരോ​ഗ്യപ്രശ്നമായി മാറുകയും ചെയ്യുന്ന ഒന്നാണ് മറവി.

പ്രതീകാത്മക ചിത്രം | Pinterest

മറവിയിലേക്ക് നമ്മെ നയിക്കുന്ന ഏഴ് കാര്യങ്ങളെ കുറിച്ച് അറിയാം.

പ്രതീകാത്മക ചിത്രം | Pinterest

ഉറക്കമില്ലായ്മയോ സുഖകരമായ- ആഴത്തിലുള്ള ഉറക്കം പതിവായി ലഭിക്കാത്തതോ ആണ് ഒരു കാരണം. പല വിഷയങ്ങള്‍ കൊണ്ടും ഉറക്കമില്ലായ്മയുണ്ടാകാം. കാരണം ഏതാണെന്ന് കണ്ടെത്തി ഉറക്കമില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ അത് മറവി കൂട്ടിക്കൊണ്ടേയിരിക്കും.

പ്രതീകാത്മക ചിത്രം | Pexels

അനാരോഗ്യകരമായ ഭക്ഷണരീതി തുടര്‍ന്നുകൊണ്ടേയിരിക്കുന്നതും ക്രമേണ മറവി കൂട്ടാം. പ്രോസസ്ഡ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, ആരോഗ്യത്തിന് ദോഷകരമായി വരുന്ന കൊഴുപ്പ് എല്ലാം ഇത്തരത്തില്‍ പതിയെ തലച്ചോറിനെ ബാധിക്കാം.

പ്രതീകാത്മക ചിത്രം | Pexels

പുകവലിയാണ് മറ്റൊരു വില്ലൻ. പതിവായി പുകവലിക്കുന്ന ശീലമുള്ളവരില്‍ തലച്ചോറിന്‍റെ ആരോഗ്യം ബാധിക്കപ്പെടാറുണ്ട്. ഇത് ഓര്‍മ്മക്കുറവിലേക്കും നയിക്കാം.

പ്രതീകാത്മക ചിത്രം | Pexels

മദ്യപാനം പതിവാകുമ്പോള്‍ അത് തലച്ചോറിനെ ബാധിക്കുകയും ഇത് മൂലം മറവി ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

വളരെക്കാലമായി സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുന്നവരിലും മറവി കാണാറുണ്ട്. ജോലിസംബന്ധമായ സ്ട്രെസോ, കുടുംബത്തില്‍ നിന്നുള്ള സ്ട്രെസോ, മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമുള്ള സ്ട്രെസോ ഒക്കെയാകാം വില്ലനായി വരുന്നത്.

പ്രതീകാത്മക ചിത്രം | Pexels

സാമൂഹികബന്ധങ്ങളോ സൗഹൃദങ്ങളോ ഇല്ലാതെ ദീര്‍ഘകാലം ഒറ്റയ്ക്ക് തുടരുന്നവരിലും ക്രമേണ മറവി ബാധിക്കാമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങളാണ് ക്രമേണ പല പല പ്രശ്നങ്ങള്‍ ആയി മാറി തലച്ചോറിനെയും ബാധിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

വ്യായാമമോ കായികാധ്വാനമോ ഏതുമില്ലാതെ മുഴുവൻ സമയം മടി പിടിച്ചിരിക്കുന്നവർക്കും എളുപ്പം മറവി എന്ന രോ​ഗം പിടിപെടും.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File