'ഓണം ഔട്ട്ഫിറ്റ് ചെക്ക്'

സമകാലിക മലയാളം ഡെസ്ക്

ഈ ഓണത്തിന് തിളങ്ങാൻ കുറച്ച് വ്യത്യസ്ത ഓണം ഔട്ട്ഫിറ്റുകൾ പരിചയപ്പെടാം.

Kalyani Priyadarshan | Instagram

ചുവപ്പ് നിറത്തിലുള്ള ​ഗൗണിൽ കസവ് ബ്രൊക്കേഡിലുള്ള ജാക്കറ്റും ചേർന്നതാണ് അനന്യയുടെ ഔട്ട്ഫിറ്റ്. ഓണം ട്രെൻഡിനൊപ്പം നിൽക്കാൻ ഈ ഔട്ട്ഫിറ്റ് നല്ലതാണ്

Ananya | Instagram

കേരളത്തിന്റെ തനത് സാരിയിൽ ഒരു ബോഹോ ടച്ച് കൊടുത്തുള്ള അനുമോളുടെ ഈ ഔട്ട്ഫിറ്റ് നിങ്ങളുടെ ഓണം കളറാക്കും

Anumol | Instagram

ഐവറി സാരിയും ഹെവി എംബ്രോയിഡറി വർക്കുകളും ഉള്ള സിംപിൾ എന്നാൽ എലഗൻ്റ് സാരിയാണ് നമിത അണിഞ്ഞിരിക്കുന്നത്. കസവു സാരികളോട് താൽപര്യം ഇല്ലാത്തവർക്ക് ഓണം ട്രെൻഡിനൊപ്പം നിൽക്കാൻ ഐവറി നിറത്തിലുള്ള ഔട്ട്ഫിറ്റുകളും തിരഞ്ഞെടുക്കാം.

Namitha pramod | Instagram

കസവ് കൈത്തറി സെറ്റ് സാരിയിൽ അധികം വർക്കുകളില്ലാത്ത സ്ലീവ് ലെസ്സ് ബ്ലൗസും ഒപ്പം ട്രെഡീഷ്ണൽ മാലയും കമ്മലും ചേർന്നാൽ തനിനാടൻ മലയാളി പെൺകൊടി എന്ന് ആരും പറഞ്ഞു പോകും.

Nyla usha | Instagram

ഐവറി നിറത്തിലുള്ള പാവടയും ബ്ലൗസും ഒപ്പം ദാവണി ലുക്ക് കിട്ടാൻ നെറ്റ് മെറ്റീരിയൽ കൊണ്ടുള്ള ദുപ്പട്ടയും ചേർന്നതാണ് വിൻസിയുടെ ഔട്ട്ഫിറ്റ്.

Vincy | Instagram

ടബിൾ ടോണിൽ വരുന്ന സെറ്റ്സാരിയാണ് ഇപ്പോഴത്തെ ട്രെൻഡ്.

meenakshi dinesh | Instagram

സാരിയും ദാവണിയും അല്ലാതെ ഒരു ഔട്ട്ഫിറ്റായാലോ. ഓഫ് വൈറ്റ് സ്കേർട്ടിനൊപ്പം അൽപം ബോൾഡും സ്റ്റൈലിഷുമാക്കാൻ ബോട്ട് നെക് ടോപ്പ് തിരഞ്ഞെടുക്കൂ.സ്ലീവ് ലെസ് ബോട്ട് നെക്കായതിനാൽ സിംപിൾ ഓർണമെന്റ്സ് തിരഞ്ഞെടുക്കാം

Mamitha Baiju | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file