ചായ അമിതമായി തിളപ്പിക്കുന്നത് കടുപ്പം കൂട്ടും, പക്ഷെ ​ഗുണം കുറയ്ക്കും

സമകാലിക മലയാളം ഡെസ്ക്

ചായ ആയാൽ കടുപ്പം വേണം എന്ന് നിർബന്ധം പിടിക്കുന്നവരാണ് നമ്മളിൽ പലരും. അതിനായി മിക്കവാറും ആളുകൾ ചായ അമിതമായി തിളപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത് ​ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്.

Tea | Pinterest

ചായ ഉണ്ടാക്കുമ്പോൾ ഉള്ള ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം വെള്ളത്തിൽ ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ​ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ​ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് ചായക്ക് ചവർപ്പ് രുചി നൽകും.

Tea | Pinterest

ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ.

പ്രതീകാത്മക ചിത്രം | Pinterest

പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്‌ക്ക് പുകച്ചുവ ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pinterest

ഉയർന്ന താപനിലയില്‍ ലാക്ടോസ് പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചായയുടെ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ ഇല്ലാതാക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File