പാനമ കനാലിനോട് ട്രംപിനുള്ള താത്പര്യം എന്ത്? ആരാണ് യഥാര്‍ഥ അവകാശി ?

സമകാലിക മലയാളം ഡെസ്ക്

പാനമ കനാല്‍ തിരിച്ചു പിടിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്

ട്രംപ്

ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പാനമ കനാല്‍ ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലാണ്?

പാനമ കനാല്‍ | എപി

വടക്ക്, തെക്ക് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കു കുറുകെ പസഫിക് അറ്റ്‌ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന കനാലാണിത്

പാനമ കനാല്‍ | എഎഫ്പി

പാനമ കനാലിന് 82 കിലോമീറ്റര്‍ നീളമാണുള്ളത്, 1977 വരെ അമേരിക്കയ്ക്കായിരുന്നു നിയന്ത്രണം

പാനമ കനാല്‍ | എഎഫ്പി

പാനമയിലൂടെയാണ് ആഗോള വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും നടക്കുന്നത്

എഎഫ്പി

കാറുകള്‍, പ്രകൃതിവാതകം, മറ്റ് ചരക്കുകള്‍, സൈനിക കപ്പലുകള്‍ എന്നിവ വഹിക്കുന്ന കണ്ടെയ്നര്‍ കപ്പലുകള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 14,000 കപ്പലുകള്‍ വരെ കനാലിലൂടെ കടന്നുപോകുന്നു

പാനമ കനാല്‍ | എഎഫ്പി

അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് 1999 ഡിസംബര്‍ 31നാണ് കനാലിന്റെ നിയന്ത്രണം പാനമയുടെ കൈകളിലെത്തിയത്.

ജിമ്മി കാർട്ടർ | ഫയൽ

കനാല്‍ പൂര്‍ണമായും പാനമയുടെ നിയന്ത്രണത്തിലായപ്പോള്‍ അന്നു നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നാണ് അമേരിക്കയുടെ വാദം

ട്രംപ് | ഐഎഎന്‍എസ്

പാനമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തു കളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ ഭീഷണി

പാനമ കനാല്‍ | എഎഫ്പി

പാനമ കനാലിനെ ബന്ധിപ്പിക്കുന്ന തുറമുഖങ്ങള്‍ ഹോങ്കോങ് കമ്പനികളുടെ നിയന്ത്രണത്തിലായതും ട്രംപിനെ ചൊടിപ്പിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാനമ കനാല്‍ | എഎഫ്പി