സമകാലിക മലയാളം ഡെസ്ക്
പ്രോട്ടീൻ ,കാൽസ്യം എന്നിവ അടങ്ങിയ പനീർ സസ്യാഹാരപ്രേമികൾക്ക് മികച്ച ഓപ്ഷനാണ്.
എന്നാൽ പനീർ അമിതമായി കഴിച്ചാലുണ്ടാകുന്ന ചില ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിയാം.
കലോറി കൂടുതലുള്ള ഭക്ഷണമായതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകും.
വലിയ അളവിൽ പനീർ കഴിക്കുന്നത് വയറു വീർക്കൽ, ദഹനക്കേട്, വയറിളക്കം,മലബന്ധം എന്നിവയ്ക്ക് കാരണമാകും.
ഉയർന്ന അളവിലുള്ള പൂരിത കൊഴുപ്പ് കാരണം അമിതമായ ഉപഭോഗം എസ്‍ഡിഎൽ (മോശം) കൊളസ്ട്രോൾ വർധിപ്പിക്കും. ഇത് ഹൃദയാരോഗ്യത്തിനുള്ള അപകടസാധ്യതകൾ വർധിപ്പിക്കും
പാലുൽപ്പന്നങ്ങളോട് സംവേദന ക്ഷമതയുള്ള ആളുകൾക്ക് ഗ്യാസ് മലബന്ധം, ഓക്കാനം എന്നിവ അനുഭവപ്പെടാം.
ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കുന്നത് സെൻസിറ്റീവ് വ്യക്തികളിൽ വൃക്കയിലെ കല്ലുകൾക്ക് കാരണമാകും.
ചില വ്യക്തികൾക്ക് ചർമ്മത്തിലെ ചൊറിച്ചിൽ ഉൾപ്പെടെയുള്ള അലർജി പ്രശ്നങ്ങൾ അനുഭവപ്പെടാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates