സമകാലിക മലയാളം ഡെസ്ക്
നിരവധി പോഷകങ്ങൾ അടങ്ങിയ പപ്പായ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ ഒരു സൂപ്പർ ഫുഡ് ആണ്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം പരമാവധി പ്രയോജനപ്പെടുത്തുമെന്നതിനാൽ പപ്പായ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കുന്നതാണ് നല്ലത്.
പപ്പായയിൽ അടങ്ങിയ പപ്പേൻ എന്ന എൻസൈം ദഹനത്തെ എളുപ്പമാക്കും. ഇത് രാവിലെ കഴിക്കുമ്പോൾ ദഹനപ്രവർത്തനങ്ങൾ കൂടുതൽ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കും.
പപ്പായയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് അണുബാധയോട് പൊരുതാൻ സഹായിക്കുന്നു.
പപ്പായയില്‍ കലോറി കുറവാണ്. കൂടാതെ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റായി പരിഗണിക്കാവുന്ന ഒന്നാണ് പപ്പായ.
ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ എ, ഇ എന്നിവ ഫ്രീ റാഡിക്കലുകളോട് പൊരുതി ചർമത്തെ ആരോഗ്യമുള്ളതും യുവത്വമുള്ളതുമാക്കുന്നു. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാനും പപ്പായ സഹായിക്കും.
പപ്പായയിൽ പൊട്ടാസ്യവും ആന്റി-ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം ക്രമീകരിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ ഇവയുടെ ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഹൃദ്രോഗ സാധ്യതയും കുറയ്ക്കും.
ഗ്ലൈസെമിക് സൂചിക കുറഞ്ഞ പഴമാണ് പപ്പായ. അതുകൊണ്ട് പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി കഴിക്കാം. കൂടാതെ ഇവയിൽ അടങ്ങിയ നാരുകൾ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മെല്ലെയാക്കും.