ഇനി പപ്പായ കഴിക്കുമ്പോൾ കുരു കളയരുത്, ​ഗുണമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ആൻറി-ഓക്സിഡന്റുകളും നാരുകളും ഉൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പപ്പായ പച്ചയ്ക്കും പഴുപ്പിച്ചുമൊക്കെ നമ്മൾ കഴിക്കാറുണ്ട്.

Papaya | Pinterest

പപ്പായയുടെ കുരു അധികമാരും ഉപയോ​ഗിക്കാറില്ല. അവയുടെ രുചിയില്ലായ്മ തന്നെയാണ് കാരണം. പപ്പായ പോലെ തന്നെ കുരുവിനും ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

Papaya | Pinterest

പപ്പായയുടെ കുരുവിൽ അടങ്ങിയ പപ്പെയ്ൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തും വർധിപ്പിക്കും. കഴിച്ച ഭക്ഷണത്തെ എളുപ്പം ദഹിപ്പിച്ച് വയറു ശുദ്ധിയാക്കാൻ ഇത് സഹായിക്കും.

Papaya | Pinterest

ഇവയുടെ ആന്റി-ബാക്ടീരിയൽ ​ഗുണങ്ങൾ വയറ്റിലെ വിരശല്യം ഇല്ലാതാക്കാൻ സഹായിക്കും.

Papaya | Pinterest

കാൻസറിന് കാരണമായേക്കാവുന്ന കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാനും പപ്പായയുടെ കുരു കഴിക്കുന്നത് നല്ലതാണ്. പപ്പായ കൃത്യമായി കഴിച്ചാൽ ഭാവിയിൽ അർബുദം പിടിപെടാൻ സാധ്യത കുറവാണെന്നാണ് ചില പഠനങ്ങൾ പറയുന്നുത്.

Papaya | Pinterest

വൃക്കയുടെ ആരോഗ്യത്തിനും പപ്പായക്കുരു ഉത്തമമാണ്. വൃക്കയുടെ ശുദ്ധീകരണപ്രവർത്തനങ്ങളെ ഇതു ത്വരിതപ്പെടുത്തുന്നു.

Papaya | Pinterest

എന്നാൽ കുട്ടികൾക്ക് പപ്പായയുടെ കുരു നൽകുന്നതിന് മുൻപ് ഡോക്ടറുടെ നിർ​ദേശം തേടണം. കൂടാടെ ചിലർക്ക് ഇതിനോട് അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഗർഭിണികൾ ഒരു കാരണവശാലും പപ്പായക്കുരു കഴിക്കരുത്.

Papaya | Pinterest
samakalika malayalam | file