കുട്ടികളെ സ്വാധീനിക്കുന്ന മാതാപിതാക്കളുടെ ശീലങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾക്ക് ഏറ്റവും വലിയ മാതൃക അവരുടെ മാതാപിതാക്കളാണ്.

പ്രതീകാത്മക ചിത്രം

അവർ പറയുന്ന വാക്കുകളേക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നത് മാതാപിതാക്കളുടെ പെരുമാറ്റവും ദിനചര്യയുമാണ്.

പ്രതീകാത്മക ചിത്രം

വീട്ടിൽ മാതാപിതാക്കൾ കാണിക്കുന്ന ചെറിയ ശീലങ്ങൾ പോലും കുട്ടികളുടെ സ്വഭാവത്തെയും ഭാവിയെയും സ്വാധീനിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം

സ്‌ട്രെസ്

സമ്മര്‍ദ സാഹചര്യങ്ങളില്‍ പൊട്ടിത്തെറിക്കുന്നത് കുട്ടികളുടെ മുന്നില്‍ വെച്ച് ഒഴിവാക്കണം. കാരണം നിങ്ങളുടെ പ്രതികരണം കുട്ടികള്‍ നിരീക്ഷിക്കുകയും അത് അനുകരിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം

മറ്റുള്ളവരോടുള്ള പെരുമാറ്റം

നിങ്ങളുടെ സംസാര രീതി മുതല്‍ മറ്റുള്ളവരെ കുറിച്ചും മറ്റുള്ളവരോട് പെരുമാറുന്ന രീതി വരെ കുട്ടികള്‍ നിരീക്ഷിക്കും. അത് അവരുടെ സ്വഭാവ രൂപീകരിണത്തിലും നിര്‍ണായകമാകും.

പ്രതീകാത്മക ചിത്രം

പണം ചെലവാക്കുന്ന രീതി

നിങ്ങള്‍ പണം ചെലവാക്കുന്ന രീതി കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. ഉത്തരവാദിത്വത്തോടെയും നന്ദിയോടെയും പണം കൈകാര്യം ചെയ്യുന്ന രീതി കുട്ടികളെ സ്വാധീനിക്കും.

പ്രതീകാത്മക ചിത്രം

ക്ഷമ

തെറ്റുകള്‍ ചെയ്യുമ്പോള്‍ ക്ഷമ ചോദിക്കാതെ കുറ്റം മറ്റുള്ളവരിലേക്ക് ചുമത്തുന്ന രീതി കുട്ടികളില്‍ തെറ്റുകള്‍ നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്ന തോന്നല്‍ ഉണ്ടാക്കും.

Parenthood

ജോലിയിലെ ചിട്ട

നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ തൊഴിലിനെ സമീപിക്കുന്നതെന്ന് കുട്ടികള്‍ നിരീക്ഷിക്കും. അത് അവരെ ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിപ്പിക്കും.

working parent

ആത്മാഭിമാനം

നിങ്ങള്‍ ആത്മാഭിമാനം ഇല്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുകയും മറ്റുള്ളവരെ അനുസരിച്ചു കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന രീതി കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കും. ആത്മാഭിമാനത്തിന് വിലയില്ലെന്ന് ബോധ്യമാണ് അവര്‍ക്ക് ഉണ്ടാവുക.

Self respect

ഡിജിറ്റല്‍ ഉപകരണങ്ങള്‍

നിങ്ങളുടെ കണ്ണുകള്‍ സദാസമയവും ഡിജിറ്റല്‍ ഉപകരണത്തില്‍ മുഴുകിയിരിക്കുകയാണെങ്കില്‍ അത് കുട്ടികളുടെ അനുകരിക്കാന്‍ തുടങ്ങും. കുട്ടികളുമായി മികച്ച ആത്മബന്ധം ഉണ്ടാക്കാന്‍ അവരുടെ ആശയവിനിമയം നടത്തണം.

Parents using mobile phones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file