കുട്ടികളുടെ ആദ്യ ആര്‍ത്തവം; മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കുട്ടികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വളർച്ചാ ഘട്ടങ്ങളിലൊന്നാണ് ആദ്യ ആര്‍ത്തവം.

Adolescence

എന്നാല്‍ പല കുട്ടികൾക്കും ആദ്യ ആര്‍ത്തവത്തെക്കുറിച്ച് മതിയായ അറിവില്ലാത്തതിനാൽ ആശങ്കയും ഭയവും അനുഭവപ്പെടാറുണ്ട്.

A girl is confused about her first periods

അതുകൊണ്ടുതന്നെ മാതാപിതാക്കളും അധ്യാപകരും കുട്ടികളെ മുൻകൂട്ടി ബോധവത്കരിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

A mother and daughter

കുട്ടികളുടെ ആര്‍ത്തവകാലം ആരോഗ്യകരമാക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

School girl and first periods

ഊഹാപോഹങ്ങളും അര്‍ധധാരണകളും മുന്‍നിര്‍ത്തി ആയിരിക്കും ആർത്തവത്തെ കുറിച്ച് കുട്ടികള്‍ മനസ്സിലാക്കുന്നത്. അവരുടെ സംശയങ്ങളെ തള്ളിക്കളയാതെ മനസ്സിലാവുന്ന രീതിയില്‍ മാതാപിതാക്കളും അധ്യാപകരും മറുപടി നല്‍കണം.

A mother and daughter

വീടുകളിലും സ്‌കൂളുകളിലും കുട്ടികള്‍ക്ക് ആര്‍ത്തവചക്രത്തെപ്പറ്റിയും അത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റിയും സാനിറ്ററി പാഡിന്റെ ഉപയോഗത്തെപ്പറ്റിയും കൃത്യമായി പറഞ്ഞു കൊടുക്കണം.

Teacher instructs children on the proper use of sanitary pads

ആര്‍ത്തവത്തെ പറ്റിയുള്ള അന്ധവിശ്വാസങ്ങളും അബദ്ധധാരണകളും കുട്ടികള്‍ കേട്ടിട്ടുണ്ടായിരിക്കും. അവ തിരുത്തണം. ശാസ്ത്രീയമായ രീതിയില്‍ വേണം കാര്യങ്ങള്‍ അവതരിപ്പിക്കാന്‍.

A mother and daughter

പെണ്‍കുട്ടികളെപ്പോലെ ആണ്‍കുട്ടികള്‍ക്കും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പരിചയപ്പെടുത്തണം. ശരീരത്തിലുണ്ടാകുന്ന ആര്‍ത്തവം ഉള്‍പ്പെടെയുള്ള മാറ്റങ്ങളെപ്പറ്റി അവരും അറിഞ്ഞിരിക്കേണ്ടതുണ്ട്.

A mother and son

നേരത്തെ ഋതുമതികളാകുന്ന കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇത് സ്വാഭാവികമാണെന്നും വളര്‍ച്ചയുടെ നിര്‍ണായകഘട്ടമാണെന്നും പറഞ്ഞു കൊടുക്കാം.

A mother and daughter

മറ്റുള്ളവരുടെ കളിയാക്കലുകള്‍ തള്ളിക്കളയാന്‍ അവരെ പഠിപ്പിക്കണം. ആത്മവിശ്വാസത്തോടെ ആര്‍ത്തവത്തെ സമീപിക്കാന്‍ അവരെ തയ്യാറെടുപ്പിച്ചില്ലെങ്കില്‍ അവര്‍ തീവ്രമായ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നേക്കാം.

'Mother' clearly explains to girl about the difficulties of menstruation

ആര്‍ത്തവകാലത്തെ ശാരീരികശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമായി കുട്ടികളെ ബോധവല്‍ക്കരിക്കണം. കൃത്യമായ ഇടവേളകളില്‍ പാഡ് മാറ്റണമെന്ന് പറഞ്ഞു കൊടുക്കണം. അതിനു മടി തോന്നേണ്ട കാര്യമില്ലെന്നും അവരെ ബോധിപ്പിക്കണം.

Teacher clearly teaches girls about the importance of physical hygiene during menstruation

വിദ്യാലയങ്ങളില്‍ വെന്‍ഡിങ് മെഷീന്‍, ഇന്‍സിനറേറ്റര്‍ പോലെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. അവയുടെ പ്രവര്‍ത്തനരീതി കുട്ടികളെ പഠിപ്പിക്കണം. സാങ്കേതികതകരാറുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി പരിഹരിക്കുകയും വേണം.

A teacher teaches girls how an incinerator machine works in an Indian school.

കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടെന്നു പറഞ്ഞാല്‍ ഡോക്ടറെ സമീപിക്കാം. അവശ്യഘട്ടങ്ങളില്‍ മരുന്ന് കഴിക്കാം.

A girl seeing a doctor

കുട്ടികളെ ലഘുവ്യായാമങ്ങള്‍ പരിശീലിപ്പിക്കുക. നിത്യേനയുള്ള വ്യായാമം മാനസികാരോഗ്യത്തിനും ഉത്തമമാണ്.

Mother and child doing yoga

കുട്ടികള്‍ക്ക് സമീകൃതാഹാരം നല്‍കണം. പ്രത്യേകിച്ചും ആര്‍ത്തവകാലത്ത് പോഷകസമൃദ്ധമായ ആഹാരം വേണം നല്‍കാന്‍.

An girl eats healthy food

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file