സമകാലിക മലയാളം ഡെസ്ക്
ചോറും പരിപ്പു കറിയും ചേർത്ത് ചോറ് കഴിക്കുന്നത് ഇഷ്ടമല്ലാത്ത മലയാളികൾ ഇല്ല.
ചോറിൽ അടങ്ങിയ അന്നജവും പരിപ്പിൽ അടങ്ങിയ പ്രോട്ടീനും ഇതൊരു സമ്പൂർണാഹാരമാക്കുന്നു.
എന്നാൽ കഴിക്കുന്ന രീതി തെറ്റിയാൽ കുറഞ്ഞ ഫലമായിരിക്കും കിട്ടുന്നത്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചോറും പരിപ്പും കോമ്പിനേഷൻ ആരോഗ്യകരമാക്കാം
പ്ലേറ്റ് നിറച്ച് ചോറും പരിപ്പു കറിയുമെന്നതിന്റെ അളവു കുറയ്ക്കുന്നത് കലോറി കുറയുന്നതിന് സഹായിക്കും.
ഇതിനൊപ്പം കുക്കുമ്പർ, കാരറ്റ്, ബീറ്റ്റൂട്ട് പോലുള്ളവ ചേർത്ത് സാലഡ് അല്ലെങ്കിൽ പച്ചക്കറികളോ ചേർക്കാം. ഇതിൽ അടങ്ങിയ നാരുകൾ പഞ്ചസാരയുടെ ആഗിരണം സാവധാനത്തിലാകും. ദഹനം മെച്ചപ്പെടുത്തുകയും ചെയ്യും.
ചോറിനും പരിപ്പിനുമൊപ്പം ഗ്രീക്ക് യോഗർട്ട് കൂടി ചേർക്കുന്നത് ആരോഗ്യകരമാണ്. വീട്ടിലുണ്ടാക്കിയതും സമീകൃതവുമായ ഭക്ഷണം ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
പ്ലേറ്റിന്റെ പകുതിഭാഗം പച്ചക്കറികൾ, നാലിലൊന്ന് പരിപ്പ്, നാലിലൊന്ന് ചോറ് ഇതാണ് ആരോഗ്യകരം. തൈര്, പനീർ, മുളപ്പിച്ച പയർവർഗങ്ങൾ ഇവ ഉൾപ്പെടുത്തുന്നത് പ്രോട്ടീന്റെ അളവ് കൂട്ടാൻ സഹായിക്കും.
കൂടുതൽ നാരുകളും പോഷകങ്ങളും ലഭിക്കാൻ ബ്രൗൺ റൈസ്, റെഡ് റൈസ്, കുത്തിയ അരി ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates