ചുവപ്പിൽ ജ്വലിച്ച് പാർവതി തിരുവോത്ത്

സമകാലിക മലയാളം ഡെസ്ക്

ഉറച്ച നിലപാടുകൾ കൊണ്ടും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുകൾ കൊണ്ടും സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് പാർവതി തിരുവോത്ത്.

Parvathy Thiruvothu | Instagram

സോഷ്യൽ മീഡിയയിലൂടേയും മറ്റുമാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കാറുള്ളത്.

Parvathy Thiruvothu | Instagram

സോഷ്യൽ മീഡിയയിൽ സജീവമായ പാർവതിയുടെ ഓരോ പോസ്റ്റുകളും സിനിമാ ലോകത്തും പ്രേക്ഷകർക്കിടയിലും എപ്പോഴും ചർച്ചയാകാറുണ്ട്.

Parvathy Thiruvothu | Instagram

അടുത്തിടെ നടന്ന ഫിലിംഫെയർ അവാർഡ് വേദിയിൽ നടി പാർവതി തിരുവോത്ത് പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്.

Parvathy Thiruvothu | Instagram

ചിത്രങ്ങൾക്ക് പുറമേ അതിനോടൊപ്പമുള്ള കുറിപ്പും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

Parvathy Thiruvothu | Instagram

"ചുറ്റുമുള്ള ഭയവും സംശയങ്ങളും എത്ര ഉറക്കെ നിലവിളിച്ചാലും, സ്വന്തം കരുത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് ഞാൻ ഏറ്റവും ആസ്വദിക്കുന്ന കാര്യം..." എന്നു തുടങ്ങുന്ന കുറിപ്പാണ് ഈ ചിത്രങ്ങൾക്കൊപ്പം പാർവതി പങ്കുവച്ചിരിക്കുന്നത്.

Parvathy Thiruvothu | Instagram

തന്റെ ഉള്ളിലെ പോരാളിയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണ് ഈ ഫിലിം ഫെയർ കോസ്റ്റ്യൂം എന്നാണ് പാർവതി സ്വയം വിലയിരിത്തിയിരിക്കുന്നത്.

Parvathy Thiruvothu | Instagram

കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് സാരിയിൽ, ആത്മവിശ്വാസം തുടിക്കുന്ന ഭാവവുമായാണ് പാർവതി ഫിലിം ഫെയർ വേദിയിൽ ക്യാമറയ്ക്ക് മുന്നിലെത്തിയത്.

Parvathy Thiruvothu | Instagram

ഈ അടുത്ത് വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത് .

Parvathy Thiruvothu | Instagram

കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി കഴിഞ്ഞിരുന്നു.

Parvathy Thiruvothu | Instagram

പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റു സിനിമകൾ. ബോളിവുഡ് സൂപ്പർതാരം ഹൃതിക്ക് റോഷനുമായി കൈകോർത്ത് പാർവതി തിരുവോത്ത് എത്തുന്ന വെബ് സീരീസ് ഉടൻ റിലീസിനെത്തും.

Parvathy Thiruvothu | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File