സാധാരണമെന്ന് കരുതി തള്ളല്ലേ,കണ്ണുകൾ നൽകുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

സമകാലിക മലയാളം ഡെസ്ക്

കാഴ്ചശക്തിയെ ബാധിക്കുന്ന ഗുരുതരമായ ലക്ഷണങ്ങളെ പലപ്പോഴും സാധാരണ തളർച്ചയോ പ്രായമാകുന്നതിന്റെ ലക്ഷണങ്ങളോ ആയി കണ്ട് പലരും അവഗണിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാവുന്ന പല രോഗങ്ങളും മുൻകൂട്ടി തിരിച്ചറിയാൻ നമ്മുടെ കണ്ണുകൾ നൽകുന്ന സൂചനകൾ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത അഞ്ച് പ്രധാന ലക്ഷണങ്ങൾ

പ്രതീകാത്മക ചിത്രം | Pinterest

കാഴ്ചയിൽ പെട്ടെന്നുണ്ടാകുന്ന മങ്ങൽ അല്ലെങ്കിൽ കാഴ്ച ഇടയ്ക്കിടെ മാറുന്നത് ഗൗരവമായി കാണണം. ഇത് തിമിരത്തിന്റെയോ പ്രമേഹവുമായി ബന്ധപ്പെട്ട രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനത്തിന്റെയോ സൂചനയാകാം.

പ്രതീകാത്മക ചിത്രം | Pinterest

ഒരു കണ്ണിൽ മാത്രം പെട്ടെന്ന് മങ്ങൽ അനുഭവപ്പെടുന്നത് റെറ്റിനയിലോ ഒപ്റ്റിക് നെർവിലോ ഉള്ള പ്രശ്നങ്ങൾ മൂലമാകാം.

പ്രതീകാത്മക ചിത്രം | Pinterest

വായനയിലോ കമ്പ്യൂട്ടർ ഉപയോഗത്തിലോ ഏർപ്പെടുമ്പോൾ സ്ഥിരമായി തലവേദനയോ കണ്ണിന് അസ്വസ്ഥതയോ അനുഭവപ്പെടുന്നത് കാഴ്ചാ വൈകല്യങ്ങൾ മൂലമാകാം. ഇത് കൃത്യസമയത്ത് പരിഗണിച്ചില്ലെങ്കിൽ ഡ്രൈ ഐ ഡിസീസ്, ഇൻഫക്ഷനുകൾ എന്നിവയിലേക്ക് നയിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണിലെ ചുവപ്പും വെള്ളം വരുന്നതും പൊടി പടലങ്ങൾ മൂലമാണെന്ന് കരുതി തള്ളിക്കളയരുത്. ഇത് കണ്ണിന്റെ ഉപരിതലത്തെ ബാധിക്കുന്ന ഇൻഫ്ലമേഷൻ അല്ലെങ്കിൽ ഡ്രൈ ഐ സിൻഡ്രോം എന്നിവയുടെ ലക്ഷണമാകാം.

പ്രതീകാത്മക ചിത്രം | Pinterest

രാത്രികാലങ്ങളിൽ കാഴ്ച മങ്ങുന്നതും പ്രകാശത്തിന് ചുറ്റും വലയങ്ങൾ കാണുന്നതും തിമിരത്തിന്റെയോ റെറ്റിനയിലെ മാറ്റങ്ങളുടെയോ ലക്ഷണമാണ്. ഇത് ഡ്രൈവിംഗിനെയും ദൈനംദിന ജോലികളെയും സാരമായി ബാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണുകൾക്ക് മുന്നിൽ പാറ്റകൾ പറക്കുന്നത് പോലെയുള്ള തോന്നലോ വെളിച്ചത്തിന്റെ മിന്നലാട്ടങ്ങളോ പെട്ടെന്ന് വർദ്ധിക്കുകയാണെങ്കിൽ അത് റെറ്റിനൽ ഡിറ്റാച്ച്മെന്റ് എന്ന ഗുരുതര അവസ്ഥയുടെ സൂചനയാകാം. ഇതിന് അടിയന്തര ചികിത്സ ആവശ്യമാണ്

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File