ആവി പിടിക്കുമ്പോൾ ഇവ ശ്രദ്ധിക്കണേ

സമകാലിക മലയാളം ഡെസ്ക്

ജലദോഷമോ കഫക്കെട്ടോ വന്നാൽ ഫസ്റ്റ് എയ്ഡ് എപ്പോഴും ആവിപിടിക്കലാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇങ്ങനെ ചെയ്യുമ്പോൾ നീരാവി മൂക്കിനുള്ളിലേക്ക് എത്തുകയും കെട്ടിക്കിടക്കുന്ന കഫത്തെ അലിയിച്ചുകളയുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ ആവി പിടിക്കുമ്പോൾ ആളുകൾ ചില അബദ്ധങ്ങളും ചെയ്യാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ദീർഘനേരം ആവി പിടിക്കരുത്.ഇങ്ങനെ ചെയ്യുന്നത് മൂക്കിനുള്ളിലെ രോമകൂമങ്ങൾ നശിക്കാനിടയാകും. പൊടിയും ബാക്ടീരിയുമൊക്കെ ശ്വാസകോശത്തിലേക്ക് പോകാതിരിക്കാൻ സഹായിക്കുന്നതാണ് ഇവ.

പ്രതീകാത്മക ചിത്രം | Pinterest

ആവി പിടിക്കുമ്പോൾ കണ്ണുകൾ അടച്ചുപിടിക്കണം. അല്ലെങ്കിൽ കണ്ണിനു മുകളിൽ നനഞ്ഞ തുണികൊണ്ടു കെട്ടുകയോ അതുപോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ ആവാം.

പ്രതീകാത്മക ചിത്രം | Pinterest

തലവേദനയ്ക്കും മറ്റും പുരട്ടാനായി ഉപയോഗിക്കുന്ന ബാമുകൾ ആവി പിടിക്കാനുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിക്കരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ ചുമക്കൂർക്കയിലയോ പനിക്കൂർക്കയിലയോ ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ആവി പിടിക്കാനുള്ള വെള്ളത്തിൽ ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ല.

Salt | Pinterest

ആവിപിടിക്കാനായി വേപ്പറൈസറുകൾ ഉപയോഗിക്കുമ്പോൾ, സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം വെള്ളം നിറയ്ക്കുകയും ഒഴിവാക്കുകയും തുറക്കുകയും ചെയ്യുക. ഇതിൽ ഉപ്പോ മറ്റു ബാമോ ചേർക്കരുത്.

Steam Inhaler Vaporizer | Pinterest

കുട്ടികളെ ഒരിക്കലും ഒറ്റയ്ക്ക് ആവി പിടിക്കാൻ അനുവദിക്കരുത്. പൊള്ളലേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File