സമകാലിക മലയാളം ഡെസ്ക്
തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍.
മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്നമുണ്ടാകുന്നവയാണ്.
നെറ്റികയറല്‍, മുടി കൊഴിച്ചില്‍ എന്നീ പ്രശ്‌നങ്ങളിലേക്കു നയിക്കുന്ന ചില കാര്യങ്ങളുണ്ട്. മിക്കവരും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം.
എന്നാൽ മുടിയുടെ സംരക്ഷത്തിനായി നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.അവ നോക്കാം.
ഹെയര്‍ ഡ്രയര്‍, സ്‌ട്രെയ്റ്റനര്‍, കേളര്‍ എന്നിവയുടെ സഹായത്തോടെ മുടി സ്‌റ്റൈല്‍ ചെയ്യുമ്പോള്‍ ഗുണമേന്മയുള്ള ഹീറ്റ് പ്രൊട്ടക്ഷൻ സ്പ്രേ ഉപയോഗിക്കുക. അല്ലെങ്കില്‍ മുടിയുടെ ആരോഗ്യം നശിക്കും, മുടി വേഗം പൊട്ടിപ്പോകും.
മുടി പുറകിലേക്കു ചീകി വലിച്ചു മുറുക്കി കെട്ടിവയ്ക്കുന്നതു മുന്‍ വശത്തെ മുടി പൊട്ടിപ്പോകാനും കൊഴിയാനും കാരണമാകും. ട്രാക്ഷനല്‍ അലോപേഷ്യ എന്ന അവസ്ഥയാണിത്.
മുടി കഴുകാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടി വരണ്ടതാക്കും. ഷാംപൂ ചെയ്യുമ്പോള്‍ ചൂടുവെള്ളം കൊണ്ടു തല കഴുകിയാല്‍ മുടിക്ക് ബോണ്ട് ഡാമേജ് വരാം, അങ്ങനെ മുടി പൊട്ടിപ്പോകാം.
അമിതഭാരം കുറയ്ക്കാന്‍ ക്രാഷ് ഡയറ്റിങ് ചെയ്യുന്നതു മുടി കൊഴിച്ചിലിന്റെ പ്രധാന കാരണമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍സ്, മിനറല്‍സ് എന്നിവ ഉറപ്പു വരുത്തുന്ന ഡയറ്റ് പിന്തുടര്‍ന്നു വേണം അമിതഭാരം കുറയ്ക്കാന്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates