സമകാലിക മലയാളം ഡെസ്ക്
ദശലക്ഷക്കണക്കിന് സ്ത്രീകൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നമായ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOS)
എന്നാൽ ഇനി മുതൽ പിസിഒഎസ് 'പോളിഎൻഡോക്രൈൻ മെറ്റബോളിക് ഒവേറിയൻ സിൻഡ്രോം ' (PMOS) എന്നാണ് അറിയപ്പെടുക.
ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഈ അവസ്ഥയെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ആഗോള നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റം.
മൊണാഷ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷകരുടെ പഠനങ്ങൾക്കൊടുവിലാണ് പുതിയ തീരുമാനം.
പിസിഒഎസ് എന്ന പഴയ പേര് ഈ രോഗാവസ്ഥയെക്കുറിച്ച് പലരിലും തെറ്റിദ്ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അണ്ഡാശയത്തിലെ മുഴകളാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണമെന് പേര് സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഈ രോഗബാധിതരായ എല്ലാ സ്ത്രീകൾക്കും അണ്ഡാശയത്തിൽ മുഴകൾ ഉണ്ടാകണമെന്നില്ല.
ഇത് അണ്ഡാശയത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിലെ ഹോർമോണുകളെയും മെറ്റബോളിക് സിസ്റ്റത്തിനെയും ബാധിക്കുന്ന സങ്കീർണ്ണമായ അവസ്ഥയാണെന്നും പഴയ പേര് വ്യക്തമാക്കുന്നില്ല.
ഈ തെറ്റിദ്ധാരണ കാരണം പലരിലും രോഗനിർണ്ണയം വൈകുകയും കൃത്യമായ ചികിത്സ ലഭിക്കാതെ വരികയും ചെയ്തിരുന്നതായും ഗവേഷകർ ചൂണ്ടിക്കാട്ടി.
ശരീരത്തിന്റെ മെറ്റബോളിക് ആരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇൻസുലിൻ സംബന്ധമായ പ്രശ്നങ്ങളും അമിതവണ്ണവും കൃത്യമായി മനസ്സിലാക്കാൻ ഇത് സ്ത്രീകൾക്ക് ഏറെ സഹായകമാകും.
രോഗനിർണ്ണയത്തിലും ചികിത്സയിലും ഇതൊരു വലിയ ചുവടുവെപ്പാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates