സമകാലിക മലയാളം ഡെസ്ക്
ഇരുണ്ട മുറിയിൽ ഇരിക്കുന്നത്
ഇരുണ്ട സാഹചര്യം മാനസികമായി കൂടുതൽ വിഷാദത്തിലേക്ക് തള്ളിവിടാൻ കാരണമാകും. മടി പിടിക്കാനും അലസമായി ഇരിക്കാനും ഇരുണ്ട മുറിയിലിരിക്കുന്നത് കാരണമാകും.
ദുഖവാർത്തകൾ കേൾക്കുന്നത്
കഴിവതും ദുരന്ത വാർത്തകൾ കേൾക്കാതിരിക്കുക. മനസിന് സന്തോഷവും പ്രതീക്ഷയും നൽകുന്ന വാർത്തകൾ കേൾക്കുക.
കരയാതിരിക്കരുത്
വികാര വിസ്പോടനങ്ങൾ മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കും. കണ്ണാടിക്ക് മുന്നിൽ നിന്ന് കരയുന്നത് നിങ്ങൾക്ക് സ്വയം ആശ്വസിപ്പിക്കാൻ സഹായിക്കും. കൂടാതെ വികാരങ്ങൾ വാക്കുകളാക്കി കുറിക്കുന്നതും മാനസിക സംഘർഷം കുറയ്ക്കാൻ സഹായിക്കും.
ജങ്ക് ഫുഡ്
ജങ്ക് ഫുഡ് പോലുള്ള ഫാസ്റ്റ് ഫുഡുകൾ കഴിവതും ഒഴിവാക്കുക. സാമീകൃതാഹാരങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മാനസികാവസ്ഥ മെച്ചപ്പെടാൻ സാഹായിക്കും. കൂടാതെ കൃത്യമായ ഭക്ഷണ സമയം പാലിക്കുന്നതും നല്ല ശീലമാണ്.
ദുഃഖ ഗാനങ്ങൾ
ദുഃഖ ഗാനങ്ങൾ, സിനിമകൾ പോലുള്ളത് കാണുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. അത്തരം സിനിമകളും ഗാനങ്ങളും നിങ്ങളെ പെട്ടെന്ന് വിഷാദാവസ്ഥയിലേക്ക് തള്ളിവിടാം. പോസ്റ്റീവായ സിനിമകളും ഗാനങ്ങളും കേൾക്കുന്നത് നിങ്ങൾക്ക് ഊർജം നൽകാൻ സഹായിക്കും.
സ്ക്രീൻ ടൈം
ദീർഘ നേരം സ്ക്രീൻ ടൈം ഉപയോഗിക്കുന്നത് വിഷാദാവസ്ഥ കൂടാൻ കാരണമാകും. സ്ക്രീൻ ടൈം കുറിച്ച് ദിവസം പ്രൊഡക്ടീവായിരിക്കാൻ ശ്രമിക്കുക. ചെറിയ മൈൻഡ് ഗെംയിമുകൾ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ പിന്തുടരാവുന്നതാണ്.
സോഷ്യൽമീഡിയയുടെ അമിത ഉപയോഗം
സോഷ്യൽമീഡിയയിൽ നിരന്തരം സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്തുക. ഫീഡിൽ നിറയുന്ന സന്തോഷകരമായ പോസ്റ്റുകൾ കണ്ട് താൻ മാത്രം ദുഖിച്ചിരിക്കുന്നുവെന്ന തോന്നലുണ്ടാവാനും വിഷാദാവസ്ഥ ഉണ്ടാവാനും കാരണമാകുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates