ടൂത്ത് പേസ്റ്റ് ട്യൂബ് താഴെ നിന്നാണോ അമർത്തുന്നത്?നിങ്ങള്‍ക്കു ചില പ്രത്യേകതകളുണ്ട്

അഞ്ജു സി വിനോദ്‌

ചെറിയ ചില ശീലങ്ങള്‍ പോലും നമ്മുടെ വ്യക്തിത്വത്തെ തുറന്നുകാണിക്കുന്നതാണ്. നമ്മള്‍ക്കെല്ലാവര്‍ക്കും പല്ലുകള്‍ ബ്രഷ് ചെയ്യുന്ന ശീലമുണ്ട്. ടൂത്ത് പേസ്റ്റ് ട്യൂബില്‍ നിന്ന് അമര്‍ത്തി ബ്രഷിലേക്ക് എടുക്കുന്ന രീതി പലര്‍ക്കും വ്യത്യസ്തമായിരിക്കാം.

ചിലര്‍ രാവിലെ ടൂത്ത് പേസ്റ്റ് ട്യൂബില്‍ നിന്ന് കിട്ടുന്നപോലെ അമര്‍ത്തിയെടുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ട്യൂബിന്റെ താഴെ നിന്ന് മുകളിലേക്ക് പേസ്റ്റ് എടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

മനഃശാസ്ത്രപരമായി നോക്കിയാല്‍ ഇക്കൂട്ടര്‍ ചില പ്രത്യേക സ്വഭാവ സവിശേഷത കാണിക്കുന്നവരാണെന്ന് പറയുന്നു.

ഓര്‍ഗനൈസ്ഡ്

ഇത്തരക്കാര്‍ പൊതുവെ കാര്യങ്ങള്‍ ഓര്‍ഗസൈസ്ഡ് ആയി ചെയ്യുന്നവരായിരിക്കും. അവര്‍ തിരക്കുകൂട്ടുന്നവരായിരിക്കില്ല. കാര്യങ്ങളെ ഫലപ്രദമായും കാര്യക്ഷമമായും മാനേജ് ചെയ്യുന്നവരായിരിക്കും.

ചെറിയ കാര്യങ്ങള്‍ക്കും പ്രാധാന്യം

എത്ര ചെറിയ ദിനചര്യ ആണെങ്കില്‍ പോലും അത് അവര്‍ തുടര്‍ച്ചയായി ചെയ്യുന്നു. അതില്‍ അവര്‍ തൃപ്തരുമായിരിക്കും.

മുന്‍കൂട്ടി ചിന്തിക്കുന്നു

ഇക്കൂട്ടര്‍ കാര്യങ്ങള്‍ മുന്‍കൂട്ടി ചിന്തിച്ചു മാനേജ് ചെയ്യാന്‍ മിടുക്കരാണ്. തലേദിവസം രാത്രിയിലെ കാലാവസ്ഥ പരിശോധിച്ച് വസ്ത്രങ്ങൾ മുൻകൂട്ടി നിരത്തിവെക്കുന്നവരാണിവർ.

സൂക്ഷ്മത

ട്യൂത്ത് പേസ്റ്റ് ട്യൂബ് നിസാരമെന്ന് തോന്നിയേക്കാം. എന്നാൽ അവിടെയും സൂക്ഷ്മത കാണിക്കുന്നവർ മറ്റുള്ള കാര്യങ്ങളിലും സൂക്ഷ്മതയുള്ളവരായിരിക്കും. മാലിന്യം പരമാവധി ഒഴിവാക്കാനും കുഴപ്പമുണ്ടാകാതിരിക്കാനും അവർ പരിശ്രമിക്കുന്നു.

മികച്ച ചിന്താശേഷിയുള്ളവർ

ടൂത്ത് പേസ്റ്റ് ട്യൂബ് താഴെ നിന്ന് മുകളിലേക്ക് എടുക്കുന്നവർ സാവധാനം സംതൃപ്തിയോടെ കാര്യങ്ങൾ ചെയ്യുന്നവരാണ്. മനഃശാസ്ത്രപരമായി നോക്കിയാൽ ഈ ചെറിയ ശീലം മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ചിന്താശേഷിയുള്ള, ക്ഷമയുള്ള, വലിയ ചിത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്ന്.