സമകാലിക മലയാളം ഡെസ്ക്
ഇരിക്കുമ്പോൾ കാലുകൾ ആട്ടുന്ന ശീലമുള്ളവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് ചില സ്വഭാവ സവിശേഷതകളുണ്ട്.
ആഴത്തിൽ ചിന്തിക്കുന്നവർ
ഒരു പടി മുകളിലായിരിക്കും എപ്പോഴും ഇവരുടെ ചിന്തകൾ. ഓരോ കാര്യങ്ങളും ആഴത്തിൽ ചിന്തിച്ച് ഭാവിയിൽ അക്കാര്യങ്ങൾ അവസരമാക്കാനും നേടിയെടുക്കാനും ഇക്കൂട്ടർ പരിശ്രമിച്ചു കൊണ്ടിരിക്കും.
മൾടാസ്കിങ്
ഓരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യുകയെന്നതാണ് ഇക്കൂട്ടരുടെ മറ്റൊരു പ്രത്യേകത. ഉദാസീനമായി കാര്യങ്ങളെ സമീപിക്കുക എന്ന രീതി ഇവരുടെ ഭാഗത്ത് നിന്ന് കുറവാരിക്കും.
സ്വപ്നജീവികൾ
ഭാവിയെ കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ നെയ്തുകൂട്ടുന്നവരാണ് ഇവര്‍. സാങ്കൽപിക ലോകം ഉണ്ടാക്കി അതിൽ അസ്വദിക്കുകയും ഭാവി കണക്കുട്ടാനും ഇവർക്ക് ഇഷ്ടമാണ്.
ഓവർതിങ്കിങ്
ഇക്കൂട്ടർ കാര്യങ്ങളെ അമിതമായി ചിന്തിച്ചു ഉത്കണ്ഠപ്പെടുന്നവരാണ്. ചിലപ്പോൾ ഉത്കണ്ഠയും നമ്മുടെ സ്വഭാവ സവിശേഷതയുമായി ബന്ധപ്പെട്ടിരിക്കാം.
സംരക്ഷകർ
മറ്റുള്ളവരെ സഹായിക്കാനും സംരക്ഷണം നൽകാനും ഇവർ മടി കാണിക്കാറില്ല. എന്നാൽ പലപ്പോഴും ഇത് അവരെ സമ്മർദ്ദത്തിലാക്കുകയും സ്വന്തം കാര്യങ്ങൾ നീട്ടിവയക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യാറുണ്ട്. ഇത് അവരെ ഉത്കണ്ഠാകുലരാക്കാം.
ലക്ഷ്യം
ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുന്നതിനായി സദാസമയവും പരിശ്രമിക്കുന്നവരാണ് ഇക്കൂട്ടർ. സദാസമയവും ഊർജ്ജസ്വലരായാണ് ഇവരെ കാണാൻ കഴിയുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates