ചായ കുടിക്കാനും ഉണ്ട് ഒരു “പെർഫെക്ട് ടൈം”

സമകാലിക മലയാളം ഡെസ്ക്

രാവിലെ കണ്ണുതുറന്നുടൻ ഒരു കപ്പ് ചായ, വൈകുന്നേരം ക്ഷീണം മാറാനും ഒരു ചായ.

Tea | Pinterest

മലയാളികളുടെ ദിനചര്യയിൽ ചായയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്.

Tea | Pinterest

പക്ഷേ, ഏത് സമയത്താണ് ചായ കുടിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണകരമാകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

Tea | Pinterest

വെറും ശീലമെന്ന നിലയിൽ അല്ലാതെ ശരിയായ സമയത്ത് ചായ കുടിച്ചാൽ അത് ഉന്മേഷവും ആരോഗ്യവും ഒരുപോലെ നൽകും എന്നാണ് ആരോഗ്യ വിദ​ഗ്ധർ പറയുന്നത്.

Tea | Pinterest

ആരോഗ്യ വിദ​ഗ്ധരുടെ അഭിപ്രായമനുസരിച്ച് ഉണർന്ന് ഒന്ന് മുതൽ രണ്ട് മണിക്കൂർ കഴിഞ്ഞതിനുശേഷം മാത്രം ചായ കുടിക്കുന്നതാണ് നല്ലത്.

Tea | Pinterest

ഒഴിഞ്ഞ വയറ്റിൽ ചായ കുടിച്ച് ദിവസം ആരംഭിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും വീക്കം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Tea | Pinterest

ഇത് തുടർന്നാൽ ആമാശയത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും അസിഡിറ്റി, അൾസർ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.

Tea | Pinterest

വൈകുന്നേരമോ ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പോ ചായ കുടിക്കുന്നത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കാൻ സാധ്യതയുണ്ട്. കഫീൻ ശരീരത്തിലെത്തിയാൽ അവ ഉത്കണ്ഠ, വരൾച്ച, ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിച്ചേക്കാം.

Tea | Pinterest

അസിഡിറ്റിയോ നെഞ്ചെരിച്ചിലോ അനുഭവപ്പെടുന്ന സമയത്ത് ചായ കുടിക്കുന്നത് അവസ്ഥ കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്.

Tea | Pinterest

ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുൻപോ അതിനുശേഷമോ ചായ കുടിക്കാതിരിക്കുക. ഇത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് പൂർണമായി പോഷകാംശങ്ങൾ ആഗിരണം ചെയ്യുന്നതിൽ തടസമുണ്ടാക്കും.

Tea | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | file