സമകാലിക മലയാളം ഡെസ്ക്
ആർത്തവവേദന നിങ്ങളെ അലട്ടാറുണ്ടോ? നമ്മുടെ ഭക്ഷണക്രമം ഒരുപരിധി വരെ ഈ വേദന കുറയ്ക്കാൻ സഹായിക്കും. ആർത്തവ കാലത്ത് സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണം.
ഇലക്കറികൾ
ആർത്തവകാലത്ത് രക്തം നഷ്ടപ്പെടുന്നതിനൊപ്പം ഇരുമ്പിന്റെ അംശവും നഷ്ടമാകും. ചീര, കേൽ പോലുള്ള ഇലക്കറികൾ കഴിക്കുന്ന ശരീരത്തിൽ ഇരുമ്പിന്റെ അംശം നൽകും. കൂടാതെ ഇവയിൽ അടങ്ങിയ നാരുകളും മഗ്നീഷ്യവും ശക്തിയും ഊർജവും നൽകും.
കൊഴുപ്പുള്ള മത്സ്യങ്ങൾ
മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഇൻഫ്ലമേഷൻ കുറയ്ക്കുകയും ആർത്തവ വേദന അകറ്റുകയും ചെയ്യും. ആർത്തവ സമയത്തെ ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മീഡ് സ്വിങ് ഒഴിവാക്കാനും സഹായിക്കും.
വാഴപ്പഴം
വാഴപ്പഴത്തിൽ പൊട്ടാസ്യവും വിറ്റാമിൻ ബി6 ഉം ധാരാളമുണ്ട്. ഇവ ബ്ലോട്ടിങ്ങ് തടയുകയും പേശിവേദന അകറ്റുകയും ചെയ്യും. ജലാംശം ധാരാളമടങ്ങിയ തണ്ണിമത്തനും ഓറഞ്ചും ശരീരത്തിലെ ജലാംശം നിലനിർത്താനും ക്ഷീണമകറ്റാനും സഹായിക്കും.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം ധാരാളമുണ്ട്. ഇത് ആർത്തവവേദന അകറ്റുകയും സെറോടോണിന്റെ അളവ് കൂട്ടി മനോനില മെച്ചപ്പെടുത്തുകയും ചെയ്യും. 70 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ തെരഞ്ഞെടുക്കാം.
യോഗര്‍ട്ട്, ടോഫു
ടോഫുവിൽ അയൺ, മഗ്നീഷ്യം, കാൽസ്യം ഇവയുണ്ട്. യോഗർട്ടിലും ധാരാളം കാൽസ്യവും പ്രോബയോട്ടിക്കുകളും ഉണ്ട്. പഴങ്ങൾ ധാരാളം ചേർത്ത് യോഗർട്ട് കഴിക്കുന്നത് ഗുണം ചെയ്യും.
പെപ്പർമിന്റ് ടീ
ആർത്തവകാല അസ്വസ്ഥതകൾ അകറ്റാൻ പെപ്പർമിന്റ് ടീ സഹായിക്കും. ചായ പോലുള്ള ചൂട് പാനീയങ്ങൾ ആർത്തവ വേദന അകറ്റും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates