ആതിര അഗസ്റ്റിന്‍
ഗൂഗിള്‍പേ(google pay), ഫോണ്‍ പേ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ അത്ര ശുഭകരമല്ലാത്ത വാര്‍ത്തയാണ് ഇനി പറയാന്‍ പോകുന്നത്.
ഗൂഗിള്‍ പേ, ഫോണ്‍ പേ ഇടപാടുകള്‍ക്ക് സര്‍ക്കാര്‍ നിരക്കുകള്‍ ഏര്‍പ്പെടുത്തിയേക്കാമെന്നാണ് അറിയുന്നത്
നാഷണല്‍ യൂണിഫൈഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഇതുവരെ സൗജന്യമായിരുന്നു.
എന്നാല്‍ 3000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
2020 ജനുവരി മുതല്‍ നിലവിലുണ്ടായിരുന്ന സീറോ എംഡിആര്‍ നയം മാറ്റിമറിച്ച് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്( എംഡിആര്‍) ഈടാക്കാന്‍ മോദി സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് വിവരം.
എന്താണ് എംഡിആര്‍? ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ പ്രോസസ് ചെയ്യുന്നതിന് ഒരു ബാങ്കോ പേയ്‌മെന്റ് ഗേറ്റ്‌വേയോ ഇടാക്കുന്ന ചാര്‍ജാണിത്.
യുപിഐ പ്രമോഷനായി എംഡിആര്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഡാറ്റ പ്രകാരം യുപിഐ ഇടപാടുകള്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates