സമകാലിക മലയാളം ഡെസ്ക് & അഞ്ജു സി വിനോദ്
ഈർപ്പമില്ലാത്ത പാത്രം
അച്ചാറുകൾ എപ്പോഴും ഈർപ്പമില്ലാത്ത പൂർണമായും വൃത്തിയാക്കി ഉണക്കിയ പാത്രങ്ങളിൽ സൂക്ഷിക്കുക.
പഴങ്ങളിൽ ഈർപ്പമുണ്ടാകരുത്
അച്ചാർ ഇടുന്ന പഴങ്ങളും പച്ചക്കറികളും നന്നായി ഉണക്കിയെന്ന് ഉറപ്പാക്കുക. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിൻ്റെ അംശം പൂർണമായും നീങ്ങിയെന്ന് ഉറപ്പാക്കണം.
ഈർപ്പമുള്ള സ്പൂൺ പാടില്ല
അച്ചാർ എടുക്കുമ്പോൾ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ സ്പൂൺ ഉപയോഗിക്കുക.
എണ്ണയുടെ അളവ്
എണ്ണ ഉപയോഗിച്ചുള്ള അച്ചാറുകളിൽ ചേരുവകൾ എണ്ണയിൽ പൂർണമായും മുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എന്നാൽ എണ്ണ മാത്രം പൂപ്പൽ തടയാനുള്ള മാർഗമല്ല.
സൂര്യപ്രകാശം
നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുക. ചൂടും വെളിച്ചവും അധികമില്ലാത്ത സ്ഥലത്ത് അച്ചാർ സൂക്ഷിക്കുക.
ഭരണിയുടെ അരികുകൾ വൃത്തിയായി സൂക്ഷിക്കുക. അച്ചാറിന്റെ അവശിഷ്ടങ്ങൾ പാത്രത്തിന്റെ വക്കിൽ പറ്റിപ്പിടിക്കുന്നത് ഒഴിവാക്കണം.
പൂപ്പൽ കണ്ട അച്ചാറിന്റെ മുകൾഭാഗം മാത്രം നീക്കം ചെയ്ത് ബാക്കി ഉപയോഗിക്കരുത്. അത്തരം അച്ചാർ മുഴുവനായി ഉപേക്ഷിക്കണം.