മുഖക്കുരുവിന് കാരണമാകുന്ന ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മുഖക്കുരുവോ പാടുകളോ ഇല്ലാത്ത ഒരു 'ക്ലിയർ സ്കിൻ' ആണ് എല്ലാവരുടെയും ആ​ഗ്രഹം. കൃത്യമായി സ്കിൻ കെയർ പാലിച്ചാലും ചിലരിൽ മുഖക്കുരു സ്ഥിരമായിരിക്കും. ചർമസംരക്ഷണ ഉൽപ്പന്നങ്ങൾ മാറ്റി പരീക്ഷിച്ചാലും ഇതുതന്നെ ഫലം!

pimples | Pinterest

നിങ്ങളുടെ മുഖക്കുരുവിനുള്ള കാരണം ഒരുപക്ഷെ ഭക്ഷണത്തിലാണെങ്കിലോ? മുഖക്കുരുവിനെ ട്രി​ഗർ ചെയ്യുന്ന ചില ഭക്ഷണങ്ങൾ

Pimple in Face | Pinterest

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഇൻസുലിൻ സ്പൈക്ക്, ഹോർമോൺ അസന്തുലിതാവസ്ഥ. വീക്കം എന്നിവ ഉണ്ടാക്കാം. ഇവയെല്ലാം മുഖക്കുരു ഉണ്ടാവാനുള്ള പ്രധാന ഘടകങ്ങളാണ്.

sugary foods | Pinterest

പഞ്ചസാര (വൈറ്റ് ഷു​ഗർ)

പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, വൈറ്റ് ബ്രെഡ്, ബിസ്ക്കറ്റ്, ഇൻസ്റ്റന്റ് ന്യൂഡിൽസ് തുടങ്ങിയവ രക്തത്തിലെ പഞ്ചസാരയെ കുത്തനെ ഉയർത്തും. ഇത് എണ്ണ ​ഗ്രസ്ഥികളെ അമിതമായി സജീവമാക്കുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യും.

Sugar | Pinterest

പാൽ ഉൽപ്പന്നങ്ങൾ

സാധാരണ പാലിനെക്കാൾ കൊഴുപ്പ് നീക്കം ചെയ്ത സ്കിംഡ് മിൽക് കുടിക്കുന്നത് മുഖക്കുരുവിനെ ട്രി​ഗർ ചെയ്യാം. ഇതിൽ ഹോർമോണുകളെ തടസ്സപ്പെടുത്തുന്ന വേ പ്രോട്ടീനും വളർച്ച ഹോർമോണുകളും അടങ്ങിയിട്ടുണ്ട്.

Milk | Pinterest

മുഖക്കുരുവിന്റെ പ്രധാന കാരണങ്ങളിലൊന്ന് വീക്കമാണ്. ചർമത്തിന് ഉള്ളിലെ വീക്കം കുറയ്ക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കാം.

pimples in face. | Pinterest

ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, ആന്റിഓക്‌സിഡന്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം. ഗ്രീൻ ടീ സ്വാഭാവികമായും ചർമ്മത്തിലെ എണ്ണ (സെബം) ഉൽപാദനം കുറയ്ക്കുന്നു.

Green tea | Pinterest
samakalika malayalam | file