സമകാലിക മലയാളം ഡെസ്ക്
കണ്ണിന്റെ ആരോഗ്യം
പിസ്തയില്‍ അടങ്ങിയ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണിൻ്റെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് മാക്യുലർ ഡീജനറേഷനിൽ നിന്നും നീല വെളിച്ചത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കൂടാതെ ആന്റി-ഓക്സിഡന്റുകളാല്‍ സമ്പന്നമായ പിസ്ത കോശങ്ങളുടെ കേടുപാടുകൾ തടയുകയും കാൻസർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കുറഞ്ഞ കലോറി
മറ്റുള്ളവയെ അപേക്ഷിച്ച് പിസ്തയിൽ കലോറി വളരെ കുറവാണ്. ഒരു ഔൺസ് പിസ്തയിൽ 160 കലോറി മാത്രമാണ് ഉള്ളത്. പ്രോട്ടിന്റെ അളവും പിസ്തയിൽ കൂടുതലാണ്.
ശരീരഭാരം കുറയ്ക്കാന്‍
കലോറി കുറവ് മാത്രമല്ല പിസ്തയിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഹൃദയാരോഗ്യം
രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ഉദര സംരക്ഷണം
പിസ്തയിലെ ഉയർന്ന ഫൈബർ അംശം പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും നല്ല കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും ബ്യൂട്ടറേറ്റ് പോലുള്ള ചെറിയ ചെയിൻ ഫാറ്റി ആസിഡുണ്ടാക്കുകയും ചെയ്യുന്നു.