സമകാലിക മലയാളം ഡെസ്ക്
ജോലി തിരക്കിനിടയിൽ വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയണമെന്നില്ല.
എന്നാൽ വീട്ടിൽ നിർബന്ധമായും വൃത്തിയാക്കേണ്ട ചില പ്രധാന സ്ഥലങ്ങളുണ്ട്.
ഈ ഭാഗങ്ങൾ വൃത്തിയാക്കിയില്ലെങ്കിൽ പലതരം അസുഖങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
അടുക്കള
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടം അടുക്കളയാണ്. അതിൽ സിങ്കിലാണ് ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യത ഉള്ളത്. ഈർപ്പമുള്ള ഇടങ്ങളിൽ പെട്ടെന്ന് അണുക്കൾ വളരുന്നു. അതിനാൽ തന്നെ അടുക്കള ഇടയ്ക്കിടെ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
ലിവിങ് റൂം
വീട്ടിൽ അതിഥികൾ വരുമ്പോൾ ലിവിങ് റൂമിലാണ് നമ്മൾ അവരെ ഇരുത്താറുള്ളത്. അതിനാൽ തന്നെ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട ഇടമാണ് ലിവിങ് റൂം. പൊടിപടലങ്ങൾ തുടച്ച് അണുവിമുക്തമാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
കുളിമുറി
കുളിക്കുന്ന സ്ഥലത്ത് ഷാംപൂ, ഷേവിങ്ങ് ക്രീം എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കിയില്ലെങ്കിൽ കറയായി പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ശുചിമുറി എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
ടോയ്‌ലറ്റ് സീറ്റ്
ആഴ്ചയിൽ ഒരിക്കലെങ്കിലും ടോയ്‌ലറ്റ് സീറ്റ് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിയില്ലാതെ ഉപയോഗിക്കുമ്പോൾ അണുക്കൾ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും രോഗം ഉണ്ടാവുകയും ചെയ്യുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates