മഴക്കാലത്ത് ചെടികളുടെ സംരക്ഷണം ഉറപ്പാക്കാം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്തെ സൂര്യപ്രകാശത്തിന്റെ ലഭ്യതക്കുറവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും പൂച്ചെടികളെ സാരമായി ബാധിച്ചേക്കാം.

Plant protection during the rainy season

ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് വേണ്ടവിധം പരിപാലിച്ചാല്‍ മഴക്കാലം എളുപ്പത്തില്‍ മറികടക്കാനും ചെടികള്‍ ആരോഗ്യത്തോടെയിരിക്കുകയും ചെയ്യും.

Plant protection during the rainy season

ചെടിക്ക് നല്‍കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കാം. അന്തരീക്ഷ താപനനില കുറവായതിനാല്‍ ചെടി നനയ്ക്കുമ്പോള്‍ ആ വെള്ളം ചെടി വലിച്ചെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരുന്നു. വെള്ളം അധികമാകുന്നത് ചെടിയുടെ വേരുകള്‍ നശിച്ച് പോകാനും, ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ ബാധിക്കാനും കാരണമായേക്കാം.

Plant protection during the rainy season

ചെടികള്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയേറെയുള്ള സമയമാണ് മഴക്കാലം. ഇലകളില്‍ മഞ്ഞളിപ്പ്, ഇലകളില്‍ പുള്ളിക്കുത്ത്, ഇല ചുരുണ്ടുപോകുക, തണ്ട് ചീയല്‍ എന്നിവ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാം.

Plant protection during the rainy season

രോഗങ്ങള്‍ വരാതിരിക്കാന്‍ മരുന്ന് തളിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാം. ചെടികളില്‍ ഈര്‍പ്പംമൂലം ഫംഗസ് ബാധ ഇല്ലാതിരിക്കാന്‍ യോജിച്ച കുമിള്‍ നാശികള്‍ ഉപയോഗിക്കാം.

Plant protection during the rainy season

ഇന്‍ഡോര്‍ ചെടികള്‍ക്ക് ശരിയായി വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം.

Plant protection during the rainy season

മഴക്കാലത്തിന് മുന്‍പേ ചെടികള്‍ വെട്ടിയൊതുക്കി നിര്‍ത്താം. ഇത് ചെടിക്ക് കൂടുതല്‍ ശാഖകളുണ്ടായി നന്നായി വളരുന്നതിന് സഹായിക്കുന്നു.

Plant protection during the rainy season

ചെടികള്‍ നട്ടിരിക്കുന്നതും, ചെടിച്ചട്ടികളുടെ സ്ഥാനവും വെള്ളം കെട്ടിനില്‍ക്കുന്ന ഇടത്ത് ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. മഴവെള്ളം സ്വാഭാവികമായി വാര്‍ന്നുപോകാനുള്ള സാഹചര്യം ഉണ്ടാക്കാം.

Plant protection during the rainy season

നമ്മുടെ പൂന്തോട്ടങ്ങളിലെ അഡീനിയം, ആന്തൂറിയം, ഓര്‍ക്കിഡ് തുടങ്ങിയ വിദേശികള്‍ക്ക് ഈ മഴക്കാലം അനുയോജ്യമല്ല. അധികം വെള്ളം ലഭിക്കുന്നതും, ഈര്‍പ്പമുള്ള കാലാവസ്ഥയും ചെടിയെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഇവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകുക.

Plant protection during the rainy season

ജൈവവളങ്ങള്‍ മണ്ണില്‍ വിഘടിക്കാന്‍ സമയമെടുക്കുന്നതിനാല്‍ മഴക്കാലത്ത് ജൈവവളപ്രയോഗം ഒഴിവാക്കാം.

Plant protection during the rainy season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam