ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

സമകാലിക മലയാളം ഡെസ്ക്

പ്രകൃതിയിൽ കാണുന്ന എല്ലാ ചെടികളും സുരക്ഷിതാമാണെന്ന് കരുതുന്നത് തെറ്റാണ്. ‌‌

Poisonous plant | Pinterest

ചില ചെടികൾക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും ഗുരുതര അപകടം സൃഷ്ടിക്കാനാകും

Poisonous plant | Pinterest

വിഷാംശമുള്ള ഇലകൾ, പൂക്കൾ, കായകൾ, വിത്തുകൾ എന്നിവയിലൂടെ ആരോഗ്യപ്രശ്നങ്ങൾ മുതൽ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥകൾ വരെ ഉണ്ടാകാം.

Poisonous plant | Pinterest

ആളെ കൊല്ലും ചെടികൾ ഏതെല്ലാമെന്ന് നോക്കാം.

Plant | Pinterest

അരളി

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണ് അരളി. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.

Oleander | Pinterest

കുന്നി

കുന്നി ചെടിയുടെ കുരുവിൽ അബ്രിന്‍ എന്ന വിഷമയമുള്ള പ്രോട്ടീനുണ്ട്. ഇവ ഉള്ളിൽ ചെന്നാൽ ജീവൻ വരെ നഷ്ടമാകാം. ചുവപ്പും കറുപ്പും ചേര്‍ന്ന് കാണാന്‍ നല്ല ഭംഗയുള്ള കുരുവാണ് കുന്നിക്കുരു.

Rosary pea | Pinterest

പുകയിലച്ചെടി

പുകയിലച്ചെടിയുടെ ഇലയിൽ നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇത് ലഹരി പിടിപ്പിക്കുന്നതാണ്. ഇതിന്റെ അമിത ഉപയോ​ഗം ജീവൻ നഷ്ടപ്പെടുത്താം.

Tobacco plant | Pinterest

വൈറ്റ് സ്നേക്ക് റൂട്ട്

വെളുത്ത പൂക്കളാണ് ഇവയ്‌ക്ക്. പൂക്കളിൽ ട്രിമറ്റോൺ എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്.

White Snake Root | Pinterest

വാട്ടർ ഹെംലോക്ക്

ലോകത്തിലെ ഏറ്റവും വിഷമയമുള്ള സസ്യങ്ങളിൽ ഒന്നാണ് വാട്ടർ ഹെംലോക്ക്. നോർത്ത് അമേരിക്കയിലാണ് ഇവ വ്യാപകമായി വളരുന്നത്.

Water hemlock | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File