സമകാലിക മലയാളം ഡെസ്ക്
വേനൽച്ചൂടും ഇടയ്ക്ക് പെയ്യുന്ന മഴയും കാരണം പാമ്പുകൾ മാളം വിട്ട് പുറത്തിറങ്ങുന്നത് കൂടിയിരിക്കുകയാണ്.
വിഷപാമ്പുകൾ പലപ്പോഴും വീട്ടിനുള്ളിലാണ് അഭയം തേടുന്നത്.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ പോലും ജീവന് തന്നെ ഭീഷണിയായി മാറുന്നു.
വീട്ടിൽ പാമ്പുകൾ പ്രധാനമായും ഒളിച്ചിരിക്കുന്ന ചില സ്ഥലങ്ങളുണ്ട് . ഈ സ്ഥലങ്ങൾ പരിശോധിച്ച് ചില മുൻ കരുതലുകൾ എടുക്കാം
വീടുകളിൽ തുണികൾ കൂട്ടിയിടുന്ന സ്ഥലം എപ്പോഴും പാമ്പുകളുടെ ഒരു ഒളികേന്ദ്രമാണ് . അതിനാൽ തുണികൾ കൂട്ടിയിടുന്നത് ഒഴിവാക്കുക.
രാത്രിയിൽ ബക്കറ്റുകളും മറ്റ് പാത്രങ്ങളും തലകീഴായി വെയ്ക്കുക. ബക്കറ്റുകൾക്കുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കാൻ സാധ്യത കൂടുതലാണ്.
കിടക്കകൾക്കും ഫർണിച്ചറിനും താഴെ ഇരുണ്ട സ്ഥലങ്ങളിൽ അഭയം തേടാൻ പാമ്പുകൾ ശ്രമിക്കാറുണ്ട്. എപ്പോഴും കട്ടിലിന്റെ താഴേയും സോഫ പോലുള്ള ഫർണിച്ചറിന്റെ താഴേയും പരിശോധിക്കുന്നത് നല്ലതാണ്
പടികളിൽ തണുപ്പ് ഉള്ളതിനാൽ പാമ്പ് അവിടെ കിടക്കാനും സാധ്യതയുണ്ട്. അതിനാൽ പടികളിൽ ചവിട്ടുന്നതിന് മുൻപ് ശ്രദ്ധിക്കണം.
സ്റ്റോർ റൂമിലെ പഴയ സാധനങ്ങൾക്കിടയിൽ പാമ്പുകൾ ഒളിഞ്ഞിരിക്കാം. അതിനാൽ ഇടയ്ക്കിടെ സ്റ്റോർ റൂം വൃത്തിയാക്കുക.
അടുക്കളയിലും കുളിമുറിയിലും എപ്പോഴും തണുപ്പും വെള്ളവും ഉണ്ടാകും. ഇത് പാമ്പുകളെ അവിടെ തുടരാൻ പ്രേരിപ്പിക്കും. അതിനാൽ എല്ലാസമയവും ജാഗ്രത പാലിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates