സമകാലിക മലയാളം ഡെസ്ക്
മിക്ക വീടുകളിലും കാണും മങ്ങിയ കണ്ണാടികള്‍.
ടൂത്ത് പേസ്റ്റ് തെറിച്ചും എണ്ണമയമുള്ള വിരലടയാളങ്ങള്‍ പതിഞ്ഞും ലിപ്സ്റ്റിക്ക് പറ്റിപ്പിടിച്ചും ഉള്ള കണ്ണാടികൾ വൃത്തയാക്കാൻ കുറച്ച് പണിയാണ്.
മങ്ങിയ കണ്ണാടിയുടെ തിളക്കം വീണ്ടെടുക്കല്‍ പൊടിക്കൈകൾ ഇതാ
കണ്ണാടിയുടെ ഫ്രെയിം ആദ്യം വൃത്തിയാക്കുന്നതാകും നല്ലത്. കണ്ണാടി തുടച്ചു മിനുക്കി പിന്നീട് ഫ്രെയിം വൃത്തിയാക്കാന്‍ പോയാല്‍ കണ്ണാടിയില്‍ വീണ്ടും കറ പറ്റിയേക്കും.
കടലാസുകൊണ്ട് കണ്ണാടി തുടയ്ക്കരുത്. ഇത് ചെറിയ കടലാസ് കഷണങ്ങള്‍ പറ്റിപ്പിടിക്കാനും മഷിയുടെ അടയാളം പറ്റി കണ്ണാടിയുടെ തിളക്കം കുറയ്ക്കാനും ഇടയാക്കും.
മൈക്രോഫൈബര്‍ തുണികളാണ് കണ്ണാടി തുടയ്ക്കാന്‍ ഏറ്റവും അനുയോജ്യം. പോറല്‍ വീഴാതെ കണ്ണാടി മിനുക്കാന്‍ ഇവ സഹായിക്കും.
ബാത്‌റൂമിലെ കണ്ണാടി ഈര്‍പ്പം കൊണ്ട് മങ്ങുന്നത് സ്ഥിരമാണ്. അല്പം വിനാഗിരിയും വെള്ളവും കലര്‍ന്ന മിശ്രിതം കണ്ണാടിയിലേക്ക് നേരിട്ട് സ്‌പ്രേ ചെയ്തുകൊടുക്കുക. അല്പനേരത്തിനുശേഷം തുടച്ചുമാറ്റാം. ഇത് കണ്ണാടിയുടെ മങ്ങല്‍ മാറ്റും.
ഗ്രീസും വിരലടയാളങ്ങളും വൃത്തിയാക്കാന്‍ ഡിറ്റര്‍ജന്റും ചെറു ചൂടുവെള്ളവും കലര്‍ത്തിയ ലായനി ഉപയോഗിക്കാം. ഈ മിശ്രിതത്തില്‍ മുക്കിയ തുണി കറയുള്ള ഭാഗത്ത് വട്ടത്തില്‍ തുടച്ചെടുക്കാം.
ബ്ലീച്ച്, അമോണിയ എന്നിവ പൊതുവേ ക്ലീനിങ്ങിന് ഉപയോഗിച്ച് കാണാറുണ്ട്. എന്നാല്‍ ഇത്തരം കാഠിന്യമേറിയ കെമിക്കലുകള്‍ കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. കണ്ണാടികള്‍ നിറം മങ്ങി പുക പിടിച്ചതുപോലെയാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates