സമകാലിക മലയാളം ഡെസ്ക്
ചൂടിന്റെ സീസൺ മാത്രമല്ല അസുഖങ്ങളുടെ കൂടി സീസണാണ് വേനൽകാലം
വേനൽക്കാലത്ത് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
എന്നാൽ കുടിക്കുന്ന ജലം ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കത്തിരിക്കുന്നത് മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളായിരിക്കും.
വേനൽക്കാലത്ത് പതിവായി കണ്ടുവരുന്ന ജലജന്യ രോഗമാണ് മഞ്ഞപ്പിത്തം.
ചില മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ മഞ്ഞപ്പിത്തം വരാതെ സൂക്ഷിക്കാം.
നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ
ആഹാരം കഴിക്കുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം
മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
തുറസായ സ്ഥലത്ത് മലമൂത്രവിസർജനം പാടില്ല
കുഞ്ഞുങ്ങളുടെ കൈയിലെ നഖം വൃത്തിയാക്കണം
കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യണം
വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടുകയോ മാലിന്യങ്ങൾ വലിച്ചെറിയുകയോ അരുത്
ഈച്ചശല്യം ഇല്ലെന്ന് ഉറപ്പാക്കണം
കന്നുകാലിത്തൊഴുത്തുകൾ വൃത്തിയായി സൂക്ഷിക്കണം, ഇവ കഴിവതും വീട്ടിൽ നിന്ന് അകലെ മാത്രം നിർമ്മിക്കുക.
പൊതുടാപ്പുകളും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം
കിണർവെള്ളം ഇടയ്ക്കിടെ ക്ലോറിനേറ്റ് ചെയ്യുക
ആഹാര സാധനങ്ങളും വെള്ളവും തുറന്നുവയ്ക്കരുത്
പഴകിയതും മലിനമായതുമായ ആഹാരം കഴിക്കരുത്
പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം കഴിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates