ഉഷ്ണതരം​ഗം, ​ഗർഭിണികൾക്ക് വേണം കൂടുതൽ ശ്രദ്ധ

സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് പലയിടത്തും ഉഷ്ണതരം​ഗ സാധ്യത പ്രവചിച്ചിട്ടുണ്ട്.

Pregnant | Pinterest

ഈ സാഹചര്യത്തിൽ ​ഗർഭിണികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്

Pregnant | Pinterest

അമിതമായ ചൂട് നിര‍ജ്ജലീകരണത്തിനും മാസം തികയാതെയുള്ള പ്രസവത്തിനും കാരണമായേക്കാം.

Pregnant | Pinterest

ശരീരത്തിലുണ്ടാകുന്ന ഹീറ്റ് സ്ട്രെസ് കുഞ്ഞിന്റെ വളർച്ചയേയും ബാധിക്കും.

Pregnant | Pinterest

കൃത്യമായ ഹൈഡ്രേഷൻ പ്ലാനും ഇലക്ട്രോലൈറ്റുകളുടെ ഉപയോ​ഗവും വേണം.

Pregnant | Pinterest

ആദ്യ ട്രൈമസ്റ്ററിൽ ഇളനീർ കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ മിനറലുകൾ ലഭിക്കാൻ സഹായിക്കും. കൃത്രിമ എനർജി ​ഡ്രിങ്കുകളേക്കാൾ നല്ലതാണിത്.

Pregnant | Pinterest

ചൂട് വർധിപ്പിക്കുന്ന എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. രണ്ടാത്തേയും മൂന്നാമത്തേയും ട്രൈമസ്റ്ററുകളിൽ ജലാംശം കൂടുതലുള്ള പഴങ്ങൾ കഴിക്കാം.

Pregnant | Pinterest

കുഞ്ഞിന്റെ വളർച്ചയ്ക്ക് ശരീരതാപനില കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. തൈര്, മോര് എന്നിവയും ഈ സമയത്ത് മികച്ച ഓപ്ഷനുകളാണ്.

Pregnant | Pinterest

പിസിഒസ്,തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് ചൂട് കൂടുമ്പോൾ ആരോ​ഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ പ്രയാസകരമാകും.

Pregnant | Pinterest

ഒആർഎസ്, നാരാങ്ങാവെള്ളം എന്നിവ കുടിക്കുന്നത് ഉചിതമാണ്. സോഡ പോലുള്ള പാനീയങ്ങൾ ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Pregnant | Pinterest

കാലുവേദനയോ തലകറക്കമോ അനുഭവപ്പെടുന്നത് ഹീറ്റ് ക്രാമ്പിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണുപ്പുള്ള സ്ഥലത്തേക്ക് മാറണം.

Pregnant | Pinterest

അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ചർമ്മത്തിന് ആശ്വാസം നൽകും. ശരിയായ ഭക്ഷണക്രമവും മുൻകരുതലുകളും ഈ കാലത്ത് നിർബന്ധമാണ്.

Pregnant | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File