ജലദോഷം വന്നോ? പനിയാകുന്നതിന് മുൻപ് തടയാം, ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

ജലദോഷം ഒരു സർവ്വ സാധാരണ അസുഖമാണ്. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം.

പ്രതീകാത്മക ചിത്രം | Pexels

തൊണ്ടവേദനയാണ് ജലദോഷത്തിന്റെ ആദ്യ ലക്ഷണം. പിന്നാലെ ക്ഷീണം, മൂക്കൊലിപ്പ്, തലവേദന, ശരീരവേദന എന്നിവ ഉണ്ടാകും.

പ്രതീകാത്മക ചിത്രം | Pexels

ചില ആളുകൾക്കെങ്കിലും ജലദോഷം പനിയായോ മറ്റ് ആരോഗ്യപ്രശ്‌നളോ ആയി മാറാറുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ഇത് ചില പൊടിക്കൈകളിലൂടെ തടയാനോ കുറയ്ക്കാനോ സാധിക്കും.

പ്രതീകാത്മക ചിത്രം | Pexels

ജലദോഷത്തെ തുടര്‍ന്നുള്ള ചുമ മാറാന്‍ തേന്‍ കുടിക്കുന്നത് നല്ലതാണ്. തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കും. ഒന്നോ രണ്ടോ ടേബിൾസ്പൂൺ തേൻ നേരിട്ട് കഴിക്കുകയോ ചായയിലോ വെള്ളത്തിലോ കലർത്തി കഴിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

വെള്ളവും ജലാംശം അടങ്ങിയ പഴങ്ങളും കഴിക്കുന്നത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. മദ്യവും കഫീൻ അടങ്ങിയ പാനീയങ്ങളും ഈ സമയം ഒഴിവാക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

രോഗപ്രതിരോശേഷി വർധിപ്പിക്കുന്നതിന് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്താം. സിങ്കിന് ജലദോഷത്തിന്റെ ദൈർഘ്യം 50 ശതമാനം വരെ കുറയ്ക്കാൻ കഴിയും.

പ്രതീകാത്മക ചിത്രം | Pexels

പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച് കുടലിന്റെ ആരോഗ്യം നിലനിർത്തുക. പ്രോബയോട്ടിക്സിന് ജലദോഷം 27 ശതമാനം വരം കുറയ്ക്കാൻ കഴിയും.

പ്രതീകാത്മക ചിത്രം | Pexels

ജലദോഷം ഉള്ളപ്പോള്‍ ചിക്കൻ സൂപ്പ് ഒരു മികച്ച ഓപ്ഷനാണ്. ഇതില്‍ ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

ചെറുചൂടുവെള്ളത്തില്‍ ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് തൊണ്ടവേദനയ്ക്ക് ആശ്വസം കിട്ടും. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഇത്തരത്തില്‍ ഗാര്‍ഗിള്‍ ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

ഉറക്കം നിങ്ങളുടെ ശരീരത്തിന് വിശ്രമം നൽകുകയും സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരം സൈറ്റോകൈൻസ് എന്ന പ്രോട്ടീനുകൾ ഉണ്ടാക്കുന്നു, ഇത് വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിന് പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file