സമകാലിക മലയാളം ഡെസ്ക്
മിക്ക ആളുകൾക്കും മുടി കളർ ചെയ്യാൻ ഇഷ്ടമാണ്.
എന്നാൽ ഏറ്റവും പ്രയാസം കളർ ചെയ്ത മുടി പരിപാലിക്കാനാണ്.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കളർ ചെയ്ത മുടി ദീർഘനാൾ നിലനിർത്താം
സൾഫേറ്റ് ഷാംപൂ ഒഴിവാക്കുക
മുടിയിൽ എപ്പോഴും സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മുടിയിൽ നിന്ന് നിറവും പ്രകൃതിദത്ത എണ്ണകളും നീക്കം ചെയ്യും. കുറഞ്ഞ പിഎച്ച് ലെവലുകൾ ഉള്ള ഷാംപൂ, സൾഫേറ്റ് രഹിത അല്ലെങ്കിൽ കളർ സേഫ് എന്ന് പ്രത്യേകം പറഞ്ഞിട്ടുള്ള ഷാംപൂ ഉപയോഗിക്കാം
എന്നും മുടി കഴുകരുത്
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രം മുടി കഴുകുന്നതാണ് ഉത്തമം. മുടി കഴുകുമ്പോൾ ചൂടുവെള്ളം പാടില്ല, സാധാരണ താപനിലയിലുള്ള വെള്ളം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഡീപ്പ് കണ്ടീഷനിങ്
കളർ ചെയ്ത മുടി പെട്ടെന്ന് വരണ്ടതും പൊട്ടിപ്പോകാനും കാരണമാകും. മുടിയുടെ ഈർപ്പം നിലനിർത്തേണ്ടതിനും തിളക്കമുള്ളതാക്കാനും ഡീപ്പ് കണ്ടീഷനിങ് ചെയ്യുന്നത് നല്ലതാണ്.
സൺ പ്രൊട്ടക്ഷൻ
ചുവപ്പ് അല്ലെങ്കിൽ ബ്രൂണറ്റ് നിറത്തെ സൂര്യരശ്മികൾ ദോഷകരമായി ബാധിക്കും. അതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നതിന് തൊപ്പി അല്ലെങ്കിൽ ഹെയർ പ്രൊട്ടക്ഷൻ സ്പ്രേ ഉപയോഗിക്കാം.
ഹീറ്റ് സ്റ്റൈലിങ് കുറയ്ക്കുക
ഹെയർ സ്റ്റൈലിങ് ഉപകരണങ്ങൾ പതിവായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചൂട് മുടിയുടെ നിറം മങ്ങുന്നതിനും മുടിയുടെ ഘടന വരണ്ടതാക്കുന്നതിനും കാരണമാകും. ഹീറ്റ് സ്റ്റൈലിങ് ചെയ്യുമ്പോൾ ഒരു ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ കൈവശം വയ്ക്കുന്നതാണ് നല്ലത്.
ക്ലോറിൻ വെള്ളം ഒഴിവാക്കുക
ക്ലോറിനും ഉപ്പുവെള്ളവും കളർ ബ്ലീച്ച് ആയി പ്രവർത്തിക്കുകയും മുടിയുടെ നിറം മങ്ങുന്നതിന് കാരണമാവുകയും ചെയ്യുന്നു. അത്തരം വെള്ളം ഉപയോഗിക്കുമ്പോൾ മുടിക്ക് കൂടുതൽ പ്രോട്ടക്ഷൻ നൽകണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates