ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട വിഭവം ഉണ്ടാക്കിയാലോ?

സമകാലിക മലയാളം ഡെസ്ക്

ലോകം ആരാധിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഡയാന രാജകുമാരി.

Princess Diana | Pinterest

ആരോഗ്യ കാര്യത്തിലും ഡയറ്റിലും വളരെയധികം നിഷ്കർഷകൾ പുലർത്തിയിരുന്ന അവരുടെ ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നായിരുന്നു ഓറഞ്ച് ജൂസ് ചേര്‍ത്തുണ്ടാക്കുന്ന ഓട്സ്.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണയായി നമ്മൾ ഓട്സ് പാലിലോ വെള്ളത്തിലോ ആണ് പാകം ചെയ്യാറുള്ളത്, എന്നാൽ ഡയാന രാജകുമാരിക്ക് അത് ഓറഞ്ച് ജൂസിൽ കുതിർത്ത് കഴിക്കാനായിരുന്നു ഇഷ്ടം.

പ്രതീകാത്മക ചിത്രം | Pinterest

പാലിലെ കൊഴുപ്പ് ഒഴിവാക്കാനും കൂടുതൽ വൈറ്റമിൻ സി ലഭിക്കാനുമാണ് അവർ ഓറഞ്ച് ജൂസ് തിരഞ്ഞെടുത്തത്.

Orange juice | Pinterest

ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട ഓറഞ്ച് ജൂസ് ഓട്സ് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആവശ്യമായ ചേരുവകൾ

റോൾഡ് ഓട്സ്: 1 കപ്പ്

ഫ്രഷ് ഓറഞ്ച് ജ്യൂസ്: 1.5 കപ്പ്

യോഗര്‍ട്ട്: അര കപ്പ്

ആപ്പിൾ: ഒന്ന് (ഗ്രേറ്റ് ചെയ്തത്)

നട്സ്: ബദാം, വാൾനട്ട്, ഉണക്കമുന്തിരി (ആവശ്യത്തിന്)

പ്രതീകാത്മക ചിത്രം | AI Generated

തയാറാക്കുന്ന രീതി

ഒരു ഗ്ലാസ് പാത്രത്തിലോ കുപ്പിയിലോ ഓട്സ് എടുത്ത് അതിലേക്ക് ഓട്സ് പൂർണ്ണമായും മുങ്ങിക്കിടക്കുന്ന വിധത്തിൽ ഓറഞ്ച് ജ്യൂസ് ഒഴിച്ച് രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക.

പ്രതീകാത്മക ചിത്രം | AI Generated

പിറ്റേന്ന് ഫ്രിജിൽ നിന്നും എടുത്ത ഓട്സിലേക്ക് ഗ്രേറ്റ് ചെയ്ത ആപ്പിളും യോഗര്‍ട്ടും അരിഞ്ഞ നട്സുകളും ഉണക്കമുന്തിരിയും വിതറുക.

പ്രതീകാത്മക ചിത്രം | Pinterest

മധുരം വേണമെന്നുണ്ടെങ്കിൽ മാത്രം ഒരു സ്പൂൺ തേൻ ചേർക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File