സമകാലിക മലയാളം ഡെസ്ക്
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം. വമ്പൻ ഹിറ്റായി തിയറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഇതിനോടകം 100 കോടി ക്ലബ്ബിൽ ചിത്രം ഇടംനേടി. പൃഥ്വിരാജിന്റെ ആദ്യ 100 കോടി ചിത്രമാണ്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് മുംബൈ പൊലീസ്. പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം അയാളും ഞാനും തമ്മിൽ. രവി തരകന്‍ എന്ന ഡോക്ടറിന്റെ കഥാപാത്രമായാണ് താരം എത്തിയത്.
മലയാളം സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെസി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സെല്ലുലോയ്ഡ്. കമല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.
മൊയ്തീന്റേയും കാഞ്ചനമാലയുടെയും യഥാര്‍ത്ഥ പ്രണയജീവിതത്തെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രം. മൊയ്തീന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്.
സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഹിസ്‌റ്റോറിക്കല്‍ ഡ്രാമയായിരുന്നു ഉറുമി. കേളു എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തിയത്.
രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യന്‍ റുപ്പി. ജയകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് താരം എത്തിയത്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ത്രില്ലറാണ് മെമ്മറീസ്. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തിയത്.
എം പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാസ്തവം. ചിത്രത്തിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.