സമകാലിക മലയാളം ഡെസ്ക്
ഭക്ഷണം കഴിക്കാനും, ഉറങ്ങാനും കൃത്യസമയം പാലിക്കുക എന്നത് ചിട്ടയായ ജീവിതത്തിന്റെ ലക്ഷണമാണ്.
പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാന്‍ പാടില്ല എന്ന് പറയുന്ന പോലെത്തന്നെയാണ് അത്താഴം നേരത്തെയാക്കുക എന്നതും.
കാരണം രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തെ പ്രതികൂലമായിട്ടാണ് ബാധിക്കുക.
രാത്രി വൈകി ആഹാരം കഴിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ഉറക്കമില്ലായ്മ
ഭക്ഷണം കഴിക്കാന്‍ വൈകുന്തോറും ഉറങ്ങുന്നതിന് മുമ്പ് ശരീരത്തിനും മനസ്സിനും ലഭിക്കേണ്ട വിശ്രമം കിട്ടാത്തതാണ് ഉറക്കമില്ലായ്മയിലേക്ക് നയിക്കും
അസിഡിറ്റി
വൈകി അത്താഴം കഴിക്കുന്നവര്‍ക്ക് അസിഡിറ്റി, നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍ എന്നിവ അനുഭവപ്പെടും. അത്താഴത്തിനും ഉറക്കത്തിനും ഇടയിലുള്ള സമയം കുറയുന്നതാണ് ഇതിന് കാരണം.
അധിക കലോറി
രാത്രി ഏറെ വൈകി കഴിക്കുന്ന ഭക്ഷണം ഒരിക്കലും ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. പകരം കൊഴുപ്പായിട്ടാണ് ശരീരത്തില്‍ അടിയുക. ഇത് അമിതവണ്ണത്തിലേക്ക് നയിക്കും .
ഹൃദയത്തിന് നല്ലതല്ല
നേരം വൈകി കഴിക്കുന്ന അത്താഴം മെറ്റാബോളിസത്തെ മാത്രമല്ല, ഹൃദയാരോഗ്യത്തേയും ബാധിക്കുമെന്ന് പഠനം തെളിയിച്ചിട്ടുണ്ട്.
ദഹന പ്രശ്നങ്ങൾ
രാത്രി ഏറെ വൈകി കഴിക്കുന്നത് ദഹന പ്രവര്‍ത്തനത്തെയും ആത്യന്തിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates